അസത്യങ്ങള്‍ക്കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചാലും നട്ടെല്ലുള്ളവന് ജീവിക്കാന്‍ ഒരു സത്യം മതി'; വിമര്‍ശകര്‍ക്ക് മറുപടിയുമായി കളക്ടര്‍ 'ബ്രോ'യുടെ ഫേസ്ബുക്ക് പോസ്റ്റ്

ലോക പ്രശസ്ത കവി റൂമിയുടെ വാക്കുകള്‍ കടമെടുത്ത് വിമര്‍ശകര്‍ക്കുള്ള ചുട്ടമറുപടിയുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് രംഗത്ത്. 'സത്യം യാത്രയ്ക്ക് സഞ്ചിയെടുക്കുമ്പോഴേയ്ക്കും അസത്യം രണ്ട് റൗണ്ട് ഉലകം ചുറ്റിയിരിക്കും. ഒരായിരം അസത്യങ്ങള്‍ക്കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചാലും നട്ടെല്ലുള്ളവന് ജീവിക്കാന്‍ ഒരു സത്യം മതി' എന്നാണ് കളക്ടര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
റൂമിയുടെ ഉദ്ധരണി കടമെടുത്ത് ചില മാറ്റങ്ങള്‍ എല്ലാം വരുത്തി രസകരമായാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താത്തതിന് ഹൈക്കോടതിയില്‍ നിന്നും കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് 'റൂമിയുടെ റൂംമേറ്റ്' എന്ന പേരില്‍ ഈ ഉദ്ധരണിയിലൂടെ കോഴിക്കോട് കളക്ടര്‍ മറുപടി നല്‍കിയിരിക്കുന്നത്.
കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ കേസിലെ പ്രതിയ്‌ക്കെതിരെ കോടതി നിര്‍ദേശിച്ചിട്ടും കാപ്പ ചുമത്താതിരുന്നത് എന്തുകൊണ്ടാണെന്നതിനെ ചോദ്യം ചെയ്ത് കോഴിക്കോട് കളക്ടറോട് കോടതി ഇന്നലെ വിശദീകരണം ചോദിച്ചിരുന്നു.
എന്നാല്‍, കളക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് കോടതി വിധിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു എന്ന രീതിയിലായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷെ ഹൈക്കോടതി വിമര്‍ശനം സംബന്ധിച്ച വാര്‍ത്ത അസത്യപ്രചാരണം മാത്രമാണെന്നാണ് കേരളക്കരയാകെ കളക്ടര്‍ ബ്രോ എന്നു വിളിക്കുന്ന എന്‍ പ്രശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
https://www.facebook.com/Malayalivartha






















