മറ്റൊരു 'ആനക്കൊമ്പ് കേസ്' കൂടി മായ്ക്കപ്പെടുന്നു

അനധികൃതമായി വന്യജീവികളുടെ ശരീരഭാഗങ്ങളും പവിഴപ്പുറ്റുകളും ചന്ദനമുട്ടികളും സൂക്ഷിച്ച ഇന്ത്യന്‍ വംശജനായ ഫ്രഞ്ചു പൗരന്റെ കേസ് സ്വാധീനത്തിന്റെ ബലത്തില്‍ കോമ്ബൗണ്ട് ചെയ്തു.
കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വൈല്‍ഡ് ലൈഫ് പ്രോട്ടക്ഷന്‍ ആക്ട് പ്രകാരവും കേരള വനംനിയമപ്രകാരവും ചുമത്തിയ കേസാണ് അട്ടിമറിക്കപ്പെട്ടത്. കണ്ണൂര്‍ വനം ഡിവിഷന്റെ കീഴില്‍ വരുന്നതും കൊട്ടിയൂര്‍ റേഞ്ചില്‍പ്പെട്ടതുമായ മാങ്ങാട്ടിടം പഞ്ചായത്തിലെ പട്ടര്‍ രാമകൃഷ്ണന്‍ എന്നയാളുടെ കല്പ റസിഡന്‍സ് എന്ന വീട്ടില്‍ നിന്നാണ് വന്യജീവികളുടെ ശരീരഭാഗങ്ങളും ചന്ദനമുട്ടിയും പിടികൂടിയത്.
ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിനെ രക്ഷിക്കാന്‍ വനംവകുപ്പ് നടത്തിയ നീക്കങ്ങള്‍ ഏറെ വിവാദമായിരുന്നു. അതിന് സമാനമാണ് ഈ പ്രശ്‌നവും.
2014 നവംബര്‍ 26 നു കണ്ണവം, തളിപ്പറമ്പ, കൊട്ടിയൂര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ മാനിന്റെ സ്റ്റഫ് ചെയ്ത കൊമ്പോടുകൂടിയ തല, കങ്കാരുവിന്റെ തോല്‍, കടുവയുടേതിനു സമാനമായ കാല്‍പ്പാദം, തുടങ്ങിയ പത്തോളം വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് രേഖകളൊന്നുമില്ലെന്നതിനാല്‍ പ്രതിക്കെതിരെ കേസെടുക്കുകയും വസ്തുക്കള്‍ വനംവകുപ്പ് ഏറ്റെടുത്ത് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
വന്യജീവികളുടേയും കടല്‍ ജീവികളുടേയും വിദഗ്ദ്ധ പരിശോധനക്കായി വയനാട്ടിലെ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ വിദഗ്ദ്ധ പരിശോധനക്ക് വനം വകുപ്പ് അയയ്ക്കുകയും ചെയ്തു. എന്നാല്‍ പിടിച്ചെടുത്ത വസ്തുക്കള്‍ യൂണിവേഴ്‌സിറ്റിയിലെ മോളിക്യൂലര്‍ വിദഗ്ദ്ധനായ ഡോ. അരുണ്‍ സക്കറിയയുടെ പരിശോധനയില്‍ നിലനില്‍ക്കവേ തന്നെ വനം വകുപ്പ് കേസ് അവസാനിപ്പിക്കുകയായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചുവെന്ന വ്യാജേനയാണ് ഈ കേസ് 5000 രൂപ പിഴ ഈടാക്കി അവസാനിപ്പിച്ചത്.
ഫ്രഞ്ച് പൗരനായ താനും ഭാര്യയും രണ്ടു മക്കളും ഇന്ത്യാ ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യാ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ഇവിടെ കഴിഞ്ഞുവരുന്നതെന്നും ഫ്രഞ്ച് മിലിട്ടറിയിലും സേവനമനുഷ്ഠിച്ച താന്‍ 1971 മുതല്‍ കൈവശം വച്ച് സൂക്ഷിച്ചു വരുന്ന മേല്‍പ്പടി വസതുക്കള്‍ 1993 ല്‍ നാട്ടിലേക്ക് വരുമ്‌ബോള്‍ കൂടെ കൊണ്ടുവരിക മാത്രമാണ് ചെയ്‌തെന്നും പട്ടര്‍ രാമകൃഷ്ണന്‍ വനം വകുപ്പിനേയും കോടതിയേയും ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചതെന്ന് പറയുന്നു.
എന്നാല്‍ വയനാട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ നിന്നും വന്യജീവികളുടേയും കടല്‍ ജീവികളുടേയും മോളിക്യൂലര്‍ ഫോറന്‍സിക് പരിശോധന വരും മുമ്ബ് എന്തിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറില്‍ നിന്നും അഭിപ്രായം ആരായുകയുണ്ടായി.വന്യജീവികളുടേയും മറ്റും വസ്തുക്കള്‍ കൈവശം വെക്കുന്നത് ഇവിടെ കുറ്റകരമാണെന്ന് തനിക്കറിയില്ലെന്നാണ് പ്രതി കൊടുത്ത മൊഴിയില്‍ പറയുന്നത്. പ്രതിയുടെ പ്രായം, മുന്‍കാല സര്‍വ്വീസ് എന്നിവ പരിഗണിച്ച് കുറ്റസമ്മതമൊഴി അംഗീകരിക്കാവുന്നതാണെന്നും വന്യജീവി ഉത്പ്പന്നങ്ങളും ചന്ദന മുട്ടികളും സര്‍ക്കാറില്‍ കണ്ടുകെട്ടി പ്രതിയെ കേസില്‍ നിന്നും ഒഴിവാക്കാനും കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശുപാര്‍ശ ചെയ്യുകയുണ്ടായി.
കേസിലെ പ്രതി രാമകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ഫോറസ്റ്റ് ഓഫീസറുടെ ശുപാര്‍ശയിലും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് ഓഫീസര്‍, പിടിച്ചെടുത്ത വന്യജീവികളുടെ ഉത്പ്പന്നങ്ങളും ചന്ദനമുട്ടികളും സര്‍ക്കാറിലേക്ക് കണ്ടു കെട്ടി 5000 രൂപ പ്രതിയില്‍ നിന്നും പിഴയായി ഈടാക്കിയാണ് കേസ് അവസാനിപ്പിച്ചത്. ചന്ദനമുട്ടികള്‍ കണ്ടെടുത്ത കേസ് അവസാനിപ്പിക്കാന്‍ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല. അതുപോലെ തന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട് വരും മുമ്ബ് കേസ് അവസാനിപ്പിച്ചതും വനം വകുപ്പിലെ വന്‍ ഇടപെടലിന്റെ സൂചന വ്യക്തമാക്കുന്നു.
മോഹന്‍ ലാലിന്റെ ആനക്കൊമ്പ് കേസിനു പിന്നാലെ, വന്‍ തോക്കുകള്‍ കേസില്‍പ്പെട്ടാല്‍ വനം വകുപ്പ് അവരെ കേസില്‍ നിന്നും തലയൂരാന്‍ എന്തെല്ലാം ഒത്താശ ചെയ്യുമെന്നതിന്റ മറ്റൊരു ഉദാഹരണമാണ് ഈ സംഭവത്തിലൂടെ വ്യക്തമാവുന്നത്.
https://www.facebook.com/Malayalivartha





















