ഐഎസ് ഭീകരരില്‍ നിന്ന് ജീവന്‍ യാചിച്ച് ഫാ. ടോം ഉഴുനാലില്‍; വീഡിയോ ഉടന്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഫേസ്ബുക് പോസ്റ്റ്

ഞാന്‍ മരിച്ചിട്ടില്ല ജീവനോടെ ഉണ്ട്..വീടിനും നാടിനും ആശ്വാസം നല്‍കി ഫാ. ടോം ഉഴുനാലിന്റെ ഫോട്ടോ ഫേസ് ബുക്കില്‍. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരില്‍നിന്ന് ജീവന് വേണ്ടി യാചിച്ച് ഫാ. ടോം ഉഴുനാലിലിന്റെ ഫേസ്ബുക് പോസ്റ്റ്. സഹായ അഭ്യര്‍ത്ഥന ഉടന്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുമെന്ന് ടോം ഉഴുനാലിലിന്റെ ഫേസ്ബുക് പോസ്റ്റ്. ഫാദറിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലാണ് അഭ്യര്‍ത്ഥന പ്രത്യക്ഷപ്പെട്ടത്.
താടിമീശയും മുടിയും വളര്‍ന്ന നിലയിലുള്ള ചിത്രവും ഫേസ്ബുക്കിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫാ. ടോം ജീവിച്ചിരിപ്പുണ്ടോ എന്നകാര്യത്തില്‍ ഇടക്കാലത്ത് ആശങ്ക നിലനിന്നിരുന്നു. ഐഎസ് ഭീകരര്‍ വധിച്ചു എന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡയിയില്‍ പരന്നു. ദുഖവെള്ളിയാഴ്ച ദിവസം കുരിശിലേറ്റുമെന്നും പ്രചരമം പുറത്തുവന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു.
ഫാദര്‍ ടോം ഉഴുനാലിലിനെ ഐഎസ് ഭീകരര്‍ ദുഃഖവെള്ളിയാഴ്ച കുരിശിലേറ്റി കൊന്നതായി റിപ്പോര്‍ട്ട് പരന്നിരുന്നു. എന്നാല്‍ രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത നിഷേധിച്ച് െ്രെകസ്തവ സഭയും കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഫാ. ടോമിന്റെ മോചനം നീളുകയാണ്. ഇതിനിടയിലാണ് ഫേസ്ബുക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് വിസ്വസ സമൂഹത്തിനിടയില്‍ വലിയ ആശ്വാസമാണ് ഉണ്ടാക്കുന്നതെന്നും സഭാ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 4ന് യെമനില്‍ നിന്നാണ് ഐഎസ് ഭീകരര്‍ ഫാദര്‍ ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയത്.
https://www.facebook.com/Malayalivartha






















