Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ബാര്‍ കോഴ: വിവാദങ്ങള്‍ തന്നെ ഇപ്പോഴും പിന്തുടരുന്നു, താന്‍ പൂര്‍ണ അതൃപ്തനെന്നും എസ്.പി ആര്‍. സുകേശന്‍

24 SEPTEMBER 2016 09:21 AM IST
മലയാളി വാര്‍ത്ത

ബാര്‍ കോഴക്കേസിന്റെ തുടക്കം മുതല്‍ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്ന വ്യക്തിയാണ് വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍. എല്ലാ പ്രതിസന്ധികളും മറികടന്ന് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും വിവാദങ്ങളും ചീത്തപേരും ഇപ്പോഴും പിന്തുടരുന്ന സാഹചര്യത്തില്‍ താന്‍ വിരമിക്കലിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതില്‍ താന്‍ അതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുക്കാമെന്ന നിലപാടാണ് സുകേശന്‍ ആദ്യം സ്വീകരിച്ചത്. ഇതോടെ ബാഹ്യഇടപെടലുകളുണ്ടായി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ സുകേശന്റെ വാദങ്ങള്‍ നിരാകരിക്കുകയും സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടുകയും ചെയ്തു.

തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താന്‍ നിര്‍ബന്ധിതനായ സുകേശന്‍ മാണിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് കോടതിയെ ധരിപ്പിച്ചു.ഇത് നിരാകരിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതോടെ, സുകേശന്‍ ഐ.പി.എസ് തരപ്പെടുത്താന്‍ യു.ഡി.എഫ് നേതാക്കളുമായി ഒത്തുകളിച്ചെന്ന വാദവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.

കേസില്‍ തുടരന്വേഷണം ആരംഭിച്ചപ്പോഴേക്കും എന്‍. ശങ്കര്‍റെഡ്ഡി വിജിലന്‍സ് തലപ്പത്തത്തെി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പുരോഗമിച്ച അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മാണിക്ക് അനുകൂലമായിരുന്നു. ഇതിലും ദുഷ്‌പേര് കേട്ടത് സുകേശനായിരുന്നു. ബാറുടമ ബിജു രമേശും സുകേശനും മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദവുമായി റെഡ്ഡി തന്നെ രംഗത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സുകേശനെതിരെ  ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒന്നും കണ്ടത്തൊനായില്ല.

വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിജിലന്‍സ് ഡയറക്ടറായി ഡോ. ജേക്കബ് തോമസ് ചുമതലയേല്‍ക്കുന്നത്. ബാര്‍ കോഴക്കേസില്‍ വീഴ്ചസംഭവിച്ചെന്ന് ജേക്കബ് തോമസ് കണ്ടത്തെി. കേസില്‍ തുടരന്വേഷണത്തിനുള്ള സന്നദ്ധത സുകേശനെക്കൊണ്ട് കോടതിയില്‍ കൊടുപ്പിച്ചതും ജേക്കബ് തോമസായിരുന്നു. അതിനിടെയാണ് റെഡ്ഡിയും സുകേശനും കേസ് അട്ടിമറിച്ചെന്ന പൊതുതാല്‍പര്യ ഹര്‍ജി കോടതിയിലത്തെിയതും അന്വേഷണത്തിന് ഉത്തരവായതും.

അന്വേഷണത്തെ സ്വാഗതംചെയ്യുന്നെങ്കിലും വിവാദങ്ങളില്‍ അതൃപ്തിയിലാണ് സുകേശന്‍. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ദുഷ്‌പേര് കേള്‍ക്കുന്നതിനേക്കാള്‍ വിരമിക്കലാണ് നല്ലതെന്നാണ് സുകേശന്റെ നിലപാട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (21 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (38 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (45 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends