ആദ്യരാത്രിയില്‍ മുറച്ചെറുക്കനൊപ്പം നവവധു ഒളിച്ചോടി വീട്ടുകാരോട് പ്രതികാരം തീര്‍ത്തു: കേസ് തീര്‍ക്കാന്‍ ഇടപെട്ട പോലീസ് പുലിവാലില്‍

ഒളിച്ചോട്ടം വാര്‍ത്തകള്‍ കേള്‍ക്കാന്‍ പലര്‍ക്കും രസമെങ്കിലും അതനുഭവിക്കുന്ന വീട്ടുകാരുടെ അവസ്ഥ അതിഭീകരമാണ്. നാട്ടുകാരെ സാക്ഷിയാക്കി മിന്നുകെട്ടിയവനെ ചതിച്ച് ആദ്യരാത്രിയില്‍ ഒളിച്ചോടിയ നവവധുവും കാമുകനായ മുറച്ചെറുക്കന്റെ കുടുംബവും പൊല്ലാപ്പിലായി.
ബേഡഡുക്കയിലെ ഗള്‍ഫുകാരനായ വരന്‍ സജി കുമാറിന്റെ വീട്ടില്‍ നിന്നും ഈ മാസം 4 ാം തീയ്യതിയാണ് നവവധുവായ ശ്രീവിദ്യ മുങ്ങിയത്. വാവാഹ ദിവസം രാത്രി മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം വരന്റെ വീടിന് പുറത്ത് കാത്തുനിന്ന മുറച്ചെറുക്കനായ കാമുകന്‍ ചിറക്കര ഹൗസില്‍ സുഭാഷിനൊപ്പം ശ്രീവിദ്യ സാഹസികമായി വരന്റെ വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ മുമ്പാകെ താലി ചാര്‍ത്തിയ ശേഷം തന്നെ വഞ്ചിച്ച യുവതിയേയും മുറച്ചെറുക്കനായ സുഭാഷിനേയും വെറുടെ വിടില്ല എന്ന ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ് സജി കുമാര്‍.
താന്‍ താലി ചാര്‍ത്തിയ യുവതിക്കും തട്ടിക്കൊണ്ടു പോയ സുഭാഷിനും വീട്ടുകാര്‍ക്കുമെതിരെ സജികുമാര്‍ ബേഡകം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ ചര്‍ച്ചയില്‍ നഷ്ടപരിഹാരമായി 7 ലക്ഷം രൂപ നല്കിയാല്‍ പ്രശ്‌നം തീര്‍ക്കാമെന്ന ധാരണയിലുമെത്തി. അതിന്റെ ആദ്യ ഗഡുവായ 3 ലക്ഷം രൂപ കഴിഞ്ഞ 12 ാം തീയ്യതി നല്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പൊലീസ് നിര്‍ദ്ദേശിച്ച വ്യവസ്ഥ ലംഘിക്കപ്പെട്ടു. പണം നല്‍കിയില്ലെന്ന് മാത്രമല്ല ശ്രീവിദ്യയും മുറച്ചെറുക്കനും കുടുംബത്തോടൊപ്പം സ്ഥലം വിടുകയും ചെയ്തു.
സ്‌റ്റേഷനില്‍ വിളിപ്പിച്ചെങ്കിലും വീണ്ടും മറ്റൊരവധി പറഞ്ഞ് തടി തപ്പാനായിരുന്നു ശ്രമം. ഇതോടെ പൊലീസ് കാമുകനോടൊപ്പം പോയ ശ്രീവിദ്യയുടേയും സുഭാഷിന്റെയും വീടുകളില്‍ കയറിയിറങ്ങുകയാണ്. ഒരു വിവാഹവും ഒളിച്ചോട്ടവും വീട്ടുകാര്‍ക്ക് തീരാത്ത തലവേദന സൃഷ്ടിച്ചിരിക്കയാണ്. പൊലീസിനെ ഭയന്നാണ് മുറച്ചെറുക്കനും കാമുകിയും സ്ഥലം വിട്ടതെന്നാണ് വസ്തുത. കാര്യം ഇപ്പോള്‍ തിരിച്ചടിക്കുകയാണ്. ഇവര്‍ തമ്മിലുള്ള കേസ് ഒഴിവാക്കാന്‍ ശ്രമിച്ച പൊലീസിനും ഒളിച്ചോട്ട പ്രശ്‌നം തലവേദന ഉണ്ടാക്കിയിരിക്കയാണ്. മുറച്ചെറുക്കന്റെ വീട്ടില്‍ താമസം തുടരുന്നതിനിടയിലാണ് കുടുംബത്തോടൊപ്പം യുവതിയും കാമുകനും മുങ്ങിയത്.
യുവതിയും കാമുകനും ഇപ്പോള്‍ പൊലീസിനെതിരെ അവര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്ന് പിന്തിരിയുകയും ഇഷ്ടപ്പെട്ട മുറച്ചെറുക്കനൊപ്പം കഴിയുന്ന തന്നേയും ഭര്‍ത്താവിനേയും പൊലീസ് വേട്ടയാടുകയാണെന്നും മനസ്സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ചാണ് മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിരിക്കുന്നത്. ഗള്‍ഫുകാരനായ സജികുമാറുമായുള്ള വിവാഹത്തെ ശ്രീവിദ്യ ആദ്യമേ എതിര്‍ത്തിരുന്നു. ഗള്‍ഫുകാരനെ ഇക്കാര്യം അറിയിക്കുകയും താന്‍ മറ്റൊരാളെ സ്‌നേഹിക്കുന്നുണ്ടെന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും ഫലമില്ലാതെ വന്നപ്പോള്‍ ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയിലുമായി.
എന്നാല്‍ വീട്ടുകാരുടെ കഠിന സമ്മര്‍ദ്ദത്താലാണ് കല്യാണ മണ്ഡപത്തില്‍ കയറേണ്ടി വന്നതെന്നും മറ്റു നിവൃത്തിയില്ലാത്തതിനാല്‍ അതനുസരിക്കുകയും രാത്രി കാമുകനോടൊപ്പം ഒളിച്ചോടിയതെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha