വീണ്ടും ഗോളടിച്ചത് മുഖ്യന്‍: അകത്താകണോ അതോ പുറത്തു നില്‍ക്കണോ എന്ന് യുഡിഎഫിന് സംശയം

ഹര്‍ത്താലിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിരാഹാരം അനുഷ്ഠിച്ച എംഎം ഹസ്സനെ കണ്ടവരുണ്ടോ? ലക്ഷക്കണക്കിന് ജനങ്ങളെ ബുദ്ധിമുട്ടിച്ച ഹര്‍ത്താല്‍ നടത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ഹസന്‍ മാളത്തില്‍ കയറി. സ്വാശ്രയ സമരത്തിന്റെ നേതൃത്വം ഐ ഗ്രൂപ്പ് ഏറ്റെടുത്തതോടെ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കള്‍ പിന്നോക്കം വലിഞ്ഞു. സ്വാശ്രയ സമരത്തിന്റെ ചുക്കാന്‍ രമേശ് ചെന്നിത്തലയുടെയും വിഎം സുധീരന്റെയും കൈകളില്‍ സുഭദ്രമാണ്. സ്വാശ്രയ സമരത്തില്‍ നഷ്ടം വന്നത് ഉമ്മന്‍ചാണ്ടിക്ക് മാത്രമാണ്. അതേസമയം ലീഗ് നേതാക്കളും സ്വാശ്രയ സമരത്തില്‍ പഴയതു പോലെ ആവേശം കാണിക്കുന്നില്ല. സത്യഗ്രഹം കിടക്കാന്‍ ലീഗം എംഎല്‍എ മാരോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. അങ്ങനെയാണ് അനൂപ് ജേക്കബിനെ തേടി പിടിച്ചത്. പകരം അനുഭാവം പ്രകടിപ്പിക്കാമെന്ന ലീഗ് ഏറ്റു.
സമരം കടുപ്പിച്ചാല്‍ പിണറായി വടിയെടുക്കും. കാരണം യുഡിഎഫ് നേതാക്കളുടെ അഴിമതി കഥകളുടെ നിഘണ്ടു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇനി ഏതൊക്കെ നേതാക്കളെ അകത്താക്കണമെന്ന് പിണറായി തീരുമാനിച്ചാല്‍ മതി. അധികം വൈകാതെ യുഡിഎഫിലെ പല നേതാക്കള്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം ആരംഭിക്കും. ആദ്യം ടൈറ്റാനിയം കേസായിരിക്കും അന്വേഷിക്കുക. ഇതില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതി സ്ഥാനത്തുണ്ട്.
എന്നാല്‍ വിഷയത്തില്‍ മറുപടിയുമായി എത്തിയ പിണറായി വീണ്ടും കണക്കറ്റ് വലത് സമരത്തെ പുച്ഛിച്ചു.
കോണ്‍ഗ്രസിന്റെ സമരത്തിന് ജനപിന്തുണയില്ല. ജനശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിയമസഭയിലെ ബഹളം. കോണ്‍ഗ്രസിന്റെ സമരപന്തലിലേക്ക് ഗ്രനേഡ് എറിഞ്ഞുവെന്നത് അസംബന്ധമാണ്. അക്രമാസക്തമായ സമരം നടന്നപ്പോള്‍ ഗ്രനേഡുകളും ടിയര്‍ഗ്യാസും പ്രയോഗിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള പുക കാറ്റടിച്ചപ്പോള്‍ സമരപന്തലിലേക്ക് പോയിട്ടുണ്ടാകും. അല്ലാതെ സമരപന്തലിലേക്ക് ഗ്രനേഡൊന്നും പ്രയോഗിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
സഭയുടെ ഗൗരവത്തെയാണ് പ്രതിപക്ഷം ഇടിച്ചുനിരത്തുന്നത്. അതോടൊപ്പം തെരുവില്‍ ആക്രമണവും നടത്തുന്നു. ഇത് രണ്ടും ജനാധിപത്യ രീതിക്ക് ചേര്‍ന്നതല്ല. ഏറ്റവും പരിഹാസ്യമായത് ഇന്നത്തെ ഹര്‍ത്താലാണ്. ഹര്‍ത്താലിനെ മൊത്തത്തില്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ഇന്ന് നടന്ന ഹര്‍ത്താലിന്റെ പുകിലൊന്ന് ആലോചിച്ചുനോക്കൂ. രമേശ് ചെന്നിത്തലയാണല്ലോ ഹര്‍ത്താലിനെതിരെ ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. വെബ്‌സൈറ്റിലൂടെ ഹര്‍ത്താലിനെ കുറിച്ച് പൊതുജനാഭിപ്രായം തേടിയവരാണിവര്‍. ഇത് ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
എന്നാല്‍ ഇന്നത്തെ ഹര്‍ത്താല്‍ വേണ്ടിയിരുന്നില്ലെന്നു പറഞ്ഞ് കെപിസിസി ഉപാധ്യക്ഷന്‍ വി.ഡി സതീശനും അനിവാര്യമായിരുന്നെന്നു പറഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയതോടെയാണ് വിഷയത്തില്‍ കല്ലുകടിയായി. ഹര്‍ത്താലുകള്‍ ജനവിരുദ്ധമാമെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഇന്നു തിരുവനന്തപുരത്തു നടത്തിയ ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നെന്നുമാണ് സതീശന്‍ പറഞ്ഞത്. ഫേസ്ബുക്കിലായിരുന്നു സതീശന്റെ വിയോജനക്കുറിപ്പ്. പതിറ്റാണ്ടുകളായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുടര്‍ന്നു പോരുന്ന കാലഹരണപ്പെട്ട സമരമാര്‍ഗമാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനോട് കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായമുണ്ട്. ഹര്‍ത്താല്‍ വിരുദ്ധ പോരാട്ടത്തിനു രാഷ്ട്രീയാതീതമായ പ്രക്രിയയാണു കുറച്ചുനാളുകളായി നടന്നുവരുന്നത്. സതീശന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, ഹര്‍ത്താല്‍ അനിവാര്യമായിരുന്നെന്നു ചൂണ്ടിക്കാട്ടി അതിനും മുമ്പേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ അടിയന്തരവും അനിവാര്യവുമായിരുന്നു. തികച്ചും അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമുള്ള പ്രതിഷേധമെന്ന നിലയിലാണ് യു.ഡി.എഫ് ഹര്‍ത്താലിനെ നോക്കിക്കാണുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം പ്രഖ്യാപിക്കാനുള്ളതാണ് ഹര്‍ത്താല്‍ എന്നതില്‍ ഉറച്ചു നില്‍ക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റില്‍ ചെന്നിത്തല വ്യക്തമാക്കി.
യുഡിഎഫ് സമരം മൂര്‍ച്ഛിക്കുകയാണെങ്കില്‍ പഴയ കേസുകള്‍ കുത്തി പൊക്കുമെന്ന വ്യക്തമായ സന്ദേശം പിണറായി വിജയന്‍ ചില മധ്യസ്ഥര്‍ വഴി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യുഡിഎഫിന്റെ മുന്നില്‍ വാതിലുകള്‍ തുറന്നു കിടക്കുകയാണ്. അകത്താകണോ പഴയതു പോലെ പുറം ലോകം കണ്ട് നടക്കണമോ എന്ന് യുഡിഎഫിന് തീരുമാനിക്കാം. എങ്കിലും സര്‍ക്കാരിനെതിരെ നടത്തിയ ആദ്യ പ്രതിഷേധം ഒരുപരിധിവരെ വിജയത്തിലെത്തിക്കാന്‍ വലതിന് കഴിഞ്ഞെന്നാശ്വസിക്കാം.
https://www.facebook.com/Malayalivartha