Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങള്‍ക്കായുള്ള വിഗ്രഹങ്ങള്‍ കേരള പൊലീസിന്റ അകമ്പടിയോടെ ഘോഷയാത്രയായി പുറപ്പെട്ടു

29 SEPTEMBER 2016 10:45 AM IST
മലയാളി വാര്‍ത്ത

അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങള്‍ക്കായുള്ള വിഗ്രഹങ്ങള്‍ കേരള പൊലീസിന്റെ അകമ്പടിയോടെ ഘോഷയാത്രയായി പുറപ്പെട്ടു. ഇന്നു രാവിലെ പദ്മനാഭപുരം കൊട്ടാരത്തില്‍, ചരിത്ര സ്മരണകള്‍ നിറഞ്ഞ ഭക്തിനിര്‍ഭരമായ ചടങ്ങിനൊടുവിലാണ് ഘോഷയാത്ര പുറപ്പെട്ടത്. വിഗ്രഹ ഘോഷയാത്രയ്ക്ക് ഗാര്‍സ് ഒഫ് ഓണര്‍ നല്‍കാനും അനുഗമിക്കാനും കേരള പൊലീസ് എത്തില്ലെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും അതിരാവില തന്നെ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എ.ഡി.ജി.പി രാജേഷ് ദിവാനാണ് കേരളാ പൊലീസ് സംഘത്തെ നയിച്ചത്.
ശുചീന്ദ്രത്തു നിന്നും മുന്നൂറ്റിനങ്കയും കുമാര കോവിലില്‍നിന്നും കുമാരസ്വാമിയും പല്ലക്കില്‍ എഴുന്നള്ളി കൊട്ടാര മുറ്റത്ത് എത്തിയ ശേഷമായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ എത്തിയിരുന്നു. ആര്‍ക്കിയോളജി ഡയറക്ടര്‍ പ്രേംകുമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉടവാള്‍ നല്‍കി അദ്ദേഹം അത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നല്‍കി. കടന്നപ്പള്ളിയില്‍ നിന്നും ദേവസം ബോര്‍ഡ് ജോയിന്റ് കമ്മിഷണര്‍ ഭാരതി സ്വീകരിച്ചു. ഭാരതിയില്‍ നിന്നും കന്യാകുമാരി ദേവസ്വം മാനേജര്‍ സുദര്‍ശനന്‍ ഉടവാള്‍ സ്വീകരിച്ചതോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. ഘോഷയാത്രയിലുടനീളം ഉടവാള്‍ ഏന്തുന്നത് സുദര്‍ശനനാണ്. ഘോഷയാത്രയ്ക്ക് കേരള, തമിഴ്‌നാട് പൊലീസ് സേന സംയുക്ത ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കി

ഒക്ടോബര്‍ ഒന്നിന് നവരാത്രി വിഗ്രഹങ്ങളെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സ്വീകരിക്കും. തുടര്‍ന്ന് സരസ്വതി വിഗ്രഹം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയേയും വെള്ളിക്കുതിരയേയും ആര്യശാല ദേവി ക്ഷേത്രത്തിലും മുന്നൂറ്റിനങ്ക ദേവിയെ ചെന്തിട്ട ദേവി ക്ഷേത്രത്തിലും പ്രതിഷ്ഠിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (19 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (36 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (44 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (50 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

Malayali Vartha Recommends