സ്വാശ്രയ ഫീസിനു പിന്നില്‍ സിപിഎമ്മിനു കിട്ടിയത് കോടികള്‍

സ്വാശ്രയ മാനേജുമെന്റുകളില്‍ നിന്നും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് വഴി വിട്ട സാമ്പത്തിക സഹായം ലഭിച്ചെന്ന് സൂചന. സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഫീസില്‍ വന്‍തോതില്‍ വര്‍ദ്ധനവ് വരുത്തിയത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന് കരുതുന്നു. ദേശീയ തലത്തിലാണ് സിപിഎമ്മിന് വന്‍ തോതില്‍ പണം ഒഴുകിയത്. അതു കൊണ്ടു തന്നെയാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം ആദ്യം സര്‍ക്കാരിന് പ്രതികൂലമായി രംഗത്തെത്തിയ വിഎസ് അച്യുതാനന്ദന്‍ പിന്നീട് നിലപാട് തിരുത്തിയത്.
സ്വാശ്രയ കോളേജുകാര്‍ കഴിഞ്ഞാല്‍ ബാറുകാരാണ് സിപിഎമ്മിനെ കൈയയച്ച് സഹായിച്ചത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറന്നു കൊടുക്കാമെന്ന് സിപിഎം ഉറപ്പു നല്‍കിയിരുന്നു. ബാറുകള്‍ തുറക്കുമ്പോള്‍ അതിനെതിരെ വിഎസ് രംഗത്തെത്തിയാല്‍ അദ്ദേഹത്തിന് വീണ്ടും കൊട്ടുകിട്ടും.
എംഇഎസ് തലവന്‍ ഫസല്‍ ഗഫൂര്ഡ ഒരു വിദ്യാര്‍ത്ഥിയുടെ ഫീസില്‍ 40,000 രൂപയോളം ഇളവ് നല്‍കാമെന്ന് പറഞ്ഞ് രംഗത്തെത്തിയതോടെയാണ് സംശയം കൊഴുത്തത്. ഏഷ്യാനെറ്റിന്റെ പോയിന്റ് ബ്ലാങ്കിലാണ് ഫസല്‍ഗഫൂര്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഫസല്‍ ഗഫൂറിന് പിന്നാലെ മറ്റ് മാനേജുമെന്റുകളും ഫീസ് അയക്കാന്‍ തയ്യാറെടുക്കുകയാണ്.
ഒരു വിദ്യാര്‍ത്ഥിക്ക് 40,000 രൂപ കുറച്ചാലും നഷ്ടമുണ്ടാകില്ലെന്ന എംഇഎസ് തലവന്റെ പ്രസ്താവനയെ കേരളം ഞെട്ടലോടെയാണ് കേട്ടത്. തൊഴിലാളികളുടെ സര്‍ക്കാര്‍ പിന്നെന്തിന് ഇത്തരമൊരു കൊള്ളക്ക് കൂട്ടു നിന്നു എന്നു ചോദിക്കുമ്പോള്‍ അതിന് സര്‍ക്കാരിന്റെ കൈയ്യില്‍ ഉത്തരമില്ല. ഇതില്‍ നിന്നാണ് കോടികള്‍ മറിഞ്ഞെന്ന ആരോപണത്തിന് ശക്തി വന്നിരിക്കുന്നത്.
സ്വാശ്രയക്കാര്‍ സിപിഎമ്മിന് കോടികള്‍ നല്‍കിയെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് സ്ഥിതീകരണമുണ്ട്. അതിനാലാണ് അവര്‍ സമരത്തില്‍ നിന്നും പിന്‍മാറാത്തത്.
ബാറുകള്‍ വഴി തുറക്കുന്നതോടെ പിണറായി സര്‍ക്കാരിന്റെ മുഖം വ്യക്തമാക്കുമെന്ന് സിപിഐയിലെ ഉന്നത നേതാക്കള്‍ പറയുന്നു. എകെ ആന്റണിയാണ് കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചത്. സ്വാശ്രയ കോളേജുകളുടെ ഏകനേട്ടം ഒന്നും പഠിക്കാത്ത 'മിടുക്കന്മാര്‍' ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമായി മാറി എന്നതു മാത്രമാണ്.
പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസിളവ് നല്‍കാമെന്ന ആലോചന പോലും എംഇഎസിന്റെ നിലപാടില്‍ നിന്നാണുണ്ടായത്. പ്രതിപക്ഷത്തിനു മുന്നില്‍ പിണറായി തലകുനിക്കാന്‍ തീരുമാനിച്ചത് കോഴയുടെ രഹസ്യം പുറത്തു വന്നതു കൊണ്ടാണെന്ന സൂചനയുണ്ട്. സമരം വിജയിക്കുകയാണെങ്കില്‍ അത് സര്‍ക്കാരിന്റെ ഇമേജ് തകര്‍ക്കുമെന്ന ഭയം പിണറായിക്കുണ്ട്.
https://www.facebook.com/Malayalivartha


























