അഞ്ച് മാധ്യമ പ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ കയറ്റരുതെന്ന് അഭിഭാഷക സംഘടനകള്‍

ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കില്ലെന്നു ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയതിനു പിന്നാലെ എതിര്‍പ്പുമായി അഭിഭാഷക സംഘടനകള്‍ രംഗത്ത്. അഞ്ചു മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിക്കരുതെന്ന് അഭിഭാഷകര്‍ എജിയോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ചര്‍ച്ച തുടരാന്‍ ചീഫ് ജസ്റ്റീസ് ശാന്തന ഗൗഡര്‍ നിര്‍ദേശിച്ചു.
അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ചീഫ് ജസ്റ്റീസ് ശാന്തന ഗൗഡര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ വിലക്കില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെയാണ് അഭിഭാഷകര്‍ എതിര്‍പ്പുമായി വീണ്ടും രംഗത്തെത്തിയത്.
പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ ധാരണകളുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം ഹൈക്കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു പോലീസ് സംരക്ഷണയിലാണു മാധ്യമ പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയത്. ഇതേത്തുടര്‍ന്നാണ് ഇന്ന് ചീഫ് ജസ്റ്റീസും എജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
https://www.facebook.com/Malayalivartha


























