ടൂറിനു പോയ യുവാവ് പോയത്... കനകമലയിലെ ഐസിസ് ഗൂഢാലോചനയ്ക്ക് അറസ്റ്റിലായ തിരൂര്‍ സ്വദേശി തേജസ് ദിനപത്രത്തിലെ ജീവനക്കാരന്‍; കനകമലയിലേക്ക് പോകും മുമ്പ് സഫുവാന്‍ പറഞ്ഞത്...

ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത മലപ്പുറം തിരൂര്‍ പൊന്മുണ്ടം സ്വദേശി പൂക്കാട്ടില്‍ വീട്ടില്‍ സഫ്‌വാന്‍(30) പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസിലെ സ്ഥിരം ജീവനക്കാരന്‍. പിതാവ് മരിച്ച സഫ്ഹാന് മാതാവ് മാത്രമാണ് ഉള്ളത് ഇവരും മകനെ പോലെ പോപ്പുലര്‍ ഫ്രണ്ട് അനുഭാവിയാണ്. മകനെ പൊലീസ് അറസ്റ്റു ചെയ്ത വിവരം അറിഞ്ഞ മാതാവ് പരിഭ്രാന്തയാണ്. എന്നാല്‍, മകന്‍ കുറ്റം ചെയ്‌തെന്ന് ഏതൊരു മാതാവിനെയും പോലെ ഇവരും വിശ്വസിക്കുന്നില്ല. മകനെ അറസ്റ്റ് ചെയ്‌തെന്ന വിവരം ഇന്നലെ രാത്രി പൊലീസുകാര്‍ എത്തിയപ്പോയാണ് അറിഞ്ഞതെന്നും വീട്ടില്‍ പൊലീസുകാര്‍ പരിശോധന നടത്തിയതായും മാതാവ് മാതാവ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.
ഇന്നലെ പാനൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍ നിന്നും എന്‍ഐഎ സംഘം അറസ്റ്റു ചെയ്ത ആറംഗ സംഘത്തില്‍ പെട്ട ആളാണ് സഫ് വാന്‍. സഫുവാന്റെ പിതാവ് ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു. മാതാവും ഏക സഹോദരി, ഭാര്യ ചെറിയ രണ്ട് കുട്ടികള്‍ എന്നിവര്‍ക്കൊപ്പം വൈലത്തൂര്‍ പൊന്മുണ്ടത്താണ് സഫുവാന്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തേജസ് ദിനപത്രം കോഴിക്കോട് ഓഫീസില്‍ ഡിസൈനറായി ജോലിചെയ്തു വരികയാണ്. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരാന് സഫുവാന്‍ എന്നാണ് വീട്ടുകാര്‍ പറയുന്നത്.
തേജസിലെ ഔദ്യോഗിക സ്റ്റാഫ് കൂടിയയായ സഫുവാന്‍ പോപ്പുലര്‍ഫ്രണ്ട്, എസ്.ഡിപി.ഐ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അതുകൊണ്ട് തന്റെ ഐസിസ് ബന്ധത്തിന്റെ അന്വേഷണം തേജസ് ദിനപത്രത്തിലേക്കും നീണ്ടേക്കുമെന്ന സൂചനയുണ്ട്. സഫുവാനാണ് ഐസിസ് ബന്ധത്തിന് അറസ്റ്റിലായ ഒരളെന്ന വാര്‍ത്ത പ്രദേശത്തെ നാട്ടുകാര്‍ അറിഞ്ഞു വരുന്നേയുള്ളൂ. മാദ്ധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയറിയാന്‍ വേണ്ടി സഫുവാന്റെ വീട്ടിലെത്തിയപ്പോള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ചിലര്‍ അവിടെയുണ്ടായിരുന്നു. സംഘടനാ നേതാക്കള്‍ കേസില്‍ ഇടപെട്ടിരുന്നതായി കൂട്ടത്തിലുള്ള ഒരാള്‍ പറഞ്ഞു. സഫുവാന് വേണ്ടിയുള്ള നിയമസഹായം സംഘടനാ തലത്തില്‍ തന്നെ ഒപ്പിച്ചു നല്‍കാനാണ് ഇവരുടെ നീക്കം. മാദ്ധ്യമങ്ങളോടു കൂടുതല്‍ സംസാരിക്കേണ്ടന്നും നേതാക്കല്‍ അറിയിച്ചതായി ഇവര്‍ പറഞ്ഞു.
അതേസമയം പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ രാജ്യവിരുദ്ധമായ യാതൊരു പ്രവര്‍ത്തനങ്ങളോ സംശയകരമായ രീതിയിലുള്ള പെരുമാറ്റമോ ഇതുവരെയും സഫുവാനില്‍ നിന്നും ഉണ്ടായിരുന്നില്ലെന്നാണ് മാതാവ് പറയുന്നുത്. അറസ്റ്റ് ചെയ്ത വിവരം കേട്ടപ്പോള്‍, എല്ലാം പടച്ചോനില്‍ അര്‍പ്പിക്കുകയാണ് ചെയ്തതെന്ന് മാതാവ്പറഞ്ഞു. എല്ലാം പടച്ചോന്റെ വിധിയായിരിക്കുമെന്ന് പറഞ്ഞ് ആ മാതാവ് നെടുവീര്‍പ്പിട്ടു.
https://www.facebook.com/Malayalivartha


























