മലപ്പുറത്ത് കടകളില്‍ വില്‍ക്കുന്നത് കാശ്മീരില്ലാത്ത ഗ്ലോബുകള്‍

മലപ്പുറം ജില്ലയിലെ ചില കടകളില്‍ വില്‍ക്കുന്നത് കാശ്മീരില്ലാത്ത ഗ്ലോബുകള്‍. നിലമ്പൂര്‍ ചുങ്കത്തറയിലെ വിശ്വഭാരതി സ്‌കൂളിലേക്ക് വാങ്ങിയ ഗ്ലോബിലാണ് ഇക്കാര്യം ആദ്യമായി കണ്ടത്. ഇതേതുടര്‍ന്ന് സമീപത്തുള്ള മറ്റ് കടകളില്‍ പരിശോധന നടത്തിയപ്പോള്‍ ഇത്തരം ഗ്ലോബുകള്‍ തന്നെയാണ് എല്ലായിടത്തും എന്ന് വ്യക്തമായി.
ഗ്ലോബുകളില്‍ നിര്‍മ്മിച്ച കമ്ബനിയുടെ പേരോ വിവരങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഇവ നേരിട്ട് വിതരണം ചെയ്യുകയാണെന്നാണ് കടക്കാര്‍ പറയുന്നത്. ഗ്ലോബ് ശ്രദ്ധിച്ച ചില രക്ഷിതാക്കളാണ് കടകളില്‍ പോയി അന്വേഷണം നടത്തിയത്. വാങ്ങിയ ഗ്ലോബുകള്‍ മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്‌റ്റോക്ക് തീര്‍ന്നു എന്നാണ് കടയില്‍ നിന്ന് ലഭിച്ച മറുപടി. ഇന്ത്യയുടെ ഭൂപടം തെറ്റായി രേഖപ്പെടുത്തുന്നത് ജയില്‍ശിക്ഷയും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.
https://www.facebook.com/Malayalivartha


























