തനിക്ക് ഐഎസ് ഭീഷണി ഉള്ളതായി കെ. സുരേന്ദ്രന്‍

ഐഎസ് ബന്ധം ആരോപിച്ച് കേരളത്തില്‍ നിന്നും അറസ്റ്റുകള്‍ ഉണ്ടായതിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തനിക്ക് ഐഎസ് ഭീഷണി ഉള്ളതായി സുരേന്ദ്രന്‍ ഒരു സ്വകാര്യ ടിവി ചാനലിന്റെ സംവാദ പരിപാടിയില്‍ വെളിപ്പെടുത്തി. കോഴിക്കോട് പൊലീസ് വീട്ടിലെത്തിയാണ് ഇതിനെ കുറിച്ച് തനിക്ക് മുന്നറിയിപ്പ് നല്‍കിയതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.യാത്രകളില്‍ കരുതല്‍ വേണമെന്ന് തന്നെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുന്നറിയിപ്പ് ഉണ്ടായിട്ടും തനിക്ക് സുരക്ഷയൊന്നും ലഭിച്ചില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഐഎസ് ബന്ധം ആരോപിച്ച് സംസ്ഥാനത്ത് നിന്നും ഏഴ് പേരെ എന്‍ഐഎ സംഘം അറസ്റ്റു ചെയ്തിരുന്നു. കണ്ണൂരിലെ കനകമല ,കോഴിക്കോട്ടെ കുറ്റിയാടി എന്നിവിടങ്ങളില്‍ നിന്ന് ആറ് പേരേയും തൊടുപുഴ സ്വദേശിയായ ഒരാളേയുമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
കേരളം, തമിഴ്‌നാട്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസുമൊത്ത് സംയുക്തമായാണ് എന്‍ഐഎ തെരച്ചില്‍ നടത്തിയത്. സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ശേഖരിച്ച് നഗരങ്ങള്‍ ആക്രമിക്കാനും പ്രമുഖ വ്യക്തികളെ വകവരുത്താനുമായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.
തുടര്‍ന്ന് പ്രമുഖ ബിജെപി നേതാക്കളുടെ പേരുകള്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതില്‍ ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ സുരേന്ദ്രനും ഉണ്ടെന്ന വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ പരിഹാസരൂപേണെയാണ് സാമൂഹ്യമാധ്യമങ്ങള്‍ ഈ വാര്‍ത്തയെ സ്വീകരിച്ചത്. ഐഎസ് നേതാക്കള്‍ ഈ വാര്‍ത്തയറിഞ്ഞാല്‍ സ്വയം വെടിവെച്ച് മരിക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് സോഷ്യല്‍മീഡിയയിലെ പരിഹാസം. തീവ്രവാദികളെ മാനസികമായി തളര്‍ത്തനുള്ള നീക്കമാണ് ഇതെന്നാണ് ഒരു ഫെയ്‌സ്ബുക്ക് ഉപയോക്താവിന്റെ മറുപടി. ഇതിനിടയിലാണ് തനിക്ക് ഐഎസ് ഭീഷണിയുള്ളതായി സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കി രംഗത്തെത്തിയത്.
അറസ്റ്റിലായവര്‍ വിദേശത്തുള്ള ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു എന്ന് എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവ് എന്‍ഐഎക്ക് ലഭിച്ചു. ചാറ്റിംഗിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയും പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലും പരിശോധിച്ചു വരികയാണ്. റെയ്ഡിനെ തുടര്‍ന്ന് പ്രതികളുടെ പക്കല്‍ നിന്നും മെമ്മറി കാര്‍ഡുകളും, സിം കാര്‍ഡുകളും, പെന്‍െ്രെഡവുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ഇവ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
പ്രതികള്‍ തീവ്രവാദ ബന്ധമുള്ള സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ശേഷിക്കുന്ന നാല് പ്രതികള്‍ക്കായുള്ള തെരച്ചില്‍ എന്‍ഐഎ ഊര്‍ജ്ജിതമാക്കിയതായും അന്വേഷണ സംഘം വ്യക്താക്കി. ഇവര്‍ ഉന്നത നേതാക്കളെ ആക്രമിക്കാനുള്ള പദ്ധതി തയാറാക്കിയതായും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതില്‍ ആരുടേയെങ്കിലും പേര് ഉള്‍പെട്ടതായി എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല.
ഇതിനെ പിടിയിലായവരെ എന്‍ഐഎ കസ്റ്റഡിയിലേക്ക് കോടതി വിട്ടുനല്‍കി. ഈ മാസം 12 വരെയാണ് പ്രതികള്‍ എന്‍ഐഎയുടെ കസ്റ്റഡിയില്‍ ഉണ്ടാവുക. നവംബര്‍ 2 വരെയാണ് പ്രത്യേക എന്‍ഐഎ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായവരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും ഉള്‍പ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ തിരൂര്‍ സ്വദേശി സഫ്‌വാനാണ് പിടിയിലായതെന്നും ഇയാള്‍ തേജസ് പത്രത്തിലെ ജീവനക്കാരനാണെന്നും പിന്നാലെ വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha


























