തനിക്കടിച്ച എട്ടുകോടിയില്‍ ഒരുകോടി അനാഥാലയത്തിന് നല്‍കാന്‍ ഗണേഷ്

തനിക്കടിച്ച എട്ടുകോടിയില്‍ ഒരുകോടി അനാഥാലയത്തിന് നല്‍കാന്‍ ഗണേഷ്. തന്നെ തേടി വന്ന ഭാഗ്യം ആരോരുമില്ലാത്തവര്‍ക്ക് കൂടി ഉപകാരപ്പെടട്ടേ എന്നാണ് വര്‍ക്‌ഷോപ്പ് ജീവനക്കാരനായ ഗണേഷ് കുരതുന്നത്. ഒണം ബംബര്‍ തനിക്കാണ് അടിച്ചതെന്നറിയാതെ ഗണേഷ് ഭാഗ്യദേവതയെ അലമാരിയില്‍ സൂക്ഷിച്ച് വെച്ചത് രണ്ടാഴ്ചയാണ്.
ഓണം ബംപറടിച്ച തൃശൂരുകാരനെ തേടി നാട്ടുകാരും ലോട്ടറി വില്‍പനക്കാരും മാധ്യമങ്ങളും നാടൊട്ടുക്ക് പരക്കം പായുമ്പോള്‍ വല്ലച്ചിറയിലെ ലോനാ വര്‍ക്‌ഷോപ്പില്‍ ടയറിന്റെ പഞ്ചര്‍ ഒട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗണേഷ്. ആ എട്ടുകോടി കത്തിപ്പോയിയെന്ന മാധ്യമ വര്‍ത്തകളില്‍ നിര്‍ഭാഗ്യവാനെ ഓര്‍ത്ത് ഈ ഭാഗ്യവാനും ദുഖിച്ചു. പക്ഷേ ഭാഗ്യദേവത തനിക്കൊപ്പമാണെന്ന് ഗണഷ് അറിഞ്ഞില്ല.
താനും ഒരെണ്ണം എടുത്തിട്ടുണ്ട്. നോക്കണമെന്നു പറഞ്ഞതല്ലാതെ നോക്കിയില്ല. കുറച്ചുനാള്‍ക്കുശേഷം അവധി കിട്ടി ശനിയാഴ്ച വൈകിട്ട് നെന്മാറ ചിറ്റിലഞ്ചേരിക്കു സമീപം പഴതറയിലെ വീട്ടിലേക്കു പോയപ്പോഴാണ് ആഭാഗ്യവാന്‍ താനാണെന്ന് അറിഞ്ഞത്.
ഉടന്‍തന്നെ വര്‍ക്‌ഷോപ്പില്‍ ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ചു കാര്യം പറഞ്ഞു. അവരാരും ആദ്യം ഇത് വിശ്വസിച്ചില്ല. ലോട്ടറി കത്തിപ്പോയെന്നും അന്യസംസ്ഥാന തൊഴിലാളികളുടെ കയ്യിലാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുബോഴാണ് തനിക്കാണ് ലോട്ടറി അടിച്ചതെന്നും ഗണേഷ് വന്നിരിക്കുന്നത്. പിന്നെയാണ് രാത്രി തന്നെ വര്‍ക്‌ഷോപ് മുതലാളി ഡേവിസിനെ വിളിച്ച് ലോട്ടറി അടിച്ച വിവരം ഗണേശ് പറഞ്ഞു. മുതലാളിയെ വിളിച്ചു പറ്റിക്കില്ലെന്നുറപ്പായതോടെ ലോട്ടറി അടിച്ചത് സത്യവാര്‍ത്തയാണെന്നു സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചപ്പോഴേക്കും രാത്രിയായി.
വല്ലച്ചിറയില്‍ സ്വര്‍ണാഭരണ നിര്‍മാണശാല നടത്തുന്ന ജോസിന്റെ ജോലിക്കാരനായിരുന്ന ജ്യേഷ്ഠന്‍ ഗിരീഷിനൊപ്പമാണ് ഗണേശ് തൃശൂരിലെത്തുന്നത്. പിന്നീട് വര്‍ക്‌ഷോപ്പില്‍ ഇരുചക്രവാഹനങ്ങളുടെ അറ്റകുറ്റപ്പണി പഠിച്ചു ജോലി ചെയ്യുകയായിരുന്നു.ഓണത്തിനു രണ്ടു ദിവസം മുന്‍പ് ബോണസും വാങ്ങി നെന്മാറയിലെ വീട്ടിലേക്കു പോകുന്നതിനിടെയാണ് കുതിരാന്‍ അമ്പലത്തിനു സമീപം ലോട്ടറി വില്‍പനക്കാരനില്‍നിന്ന് ഓണം ബംപര്‍ വാങ്ങിയത്. ഓണപ്പിറ്റേന്നു മടങ്ങിപ്പോന്നപ്പോള്‍ ലോട്ടറി വീട്ടില്‍ വച്ചിട്ടുപോന്നു. കുതിരാനില്‍ നിന്നെടുത്ത ടിക്കറ്റിനാണു ബംപര്‍ എന്നറിഞ്ഞപ്പോഴും ഭാഗ്യശാലി താനാണെന്നു കരുതിയതേയില്ല.
നല്ലമനസിന് ഉടമയായത് കൊണ്ടാണ് തനിക്ക് കിട്ടിയതില്‍ ഒരോഹരി പാവപ്പെട്ട അനാഥരായ കുട്ടികള്‍ക്ക് കൊടുക്കുന്നത്. താനും വിശപ്പിന്റെ വേദനയറിഞ്ഞിട്ടുണ്ട്. ഇതാണ് സഹായം ചെയ്യാന്‍ ഗണേഷിനെ പ്രേരിപ്പിച്ചത്. എട്ടുകോടിയാണ് ലോട്ടറിയടിച്ചതെങ്കിലും ടാക്‌സ് മറ്റും കഴിഞ്ഞ് അഞ്ചരക്കോടിയോളം രൂപ ഗണേഷന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























