കിണറ്റില്‍ മുടി കൊണ്ടിട്ട് വെള്ളം കുടി മുട്ടിച്ചു, വീട്ടില്‍ കരി ഓയില്‍ ഒഴിച്ചു, ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിലെ അക്രമത്തിന്റെ പിറകില്‍ സിപിഎം പ്രവര്‍ത്തകരോ ?

ഭാരതീയ ജനതാപാര്‍ട്ടിയുടെ പരപ്പനങ്ങാടി ഏരിയ പ്രസിഡണ്ടായ പരപ്പനങ്ങാടി ചിറമംഗലം പൂരപ്പുഴ കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീടിന് നേരെയാണ് സാമൂഹ്യ ദ്രോഹികളുടെ ഈ കടുംകൈ. പത്തു വര്‍ഷത്തോളമായി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ തൊട്ടടുത്ത് ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്ന ഉണ്ണികൃഷ്ണന്റെ കുടുംബം ഒരു ഷെഡിലാണ് താമസിക്കുന്നത്. ബിജെപി പ്രാദേശിക നേതാവിന്റെ പുതിയതായി പണി കഴിപ്പിക്കുന്ന വീടിന് മേല്‍ കരി ഓയില്‍ ഒഴിച്ചും കിണറ്റില്‍ ബാര്‍ബര്‍ ഷോപ്പിലെ മുടികള്‍ കൊണ്ടിട്ടും അതിക്രമവും കാണിച്ചിരിക്കുന്നത്. തന്നോടുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുളളതായിരിക്കാം ഇതെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.
രാത്രിയുടെ മറവില്‍ വീടിനുമേല്‍ കരിഓയില്‍ ഒഴിക്കുകയും കിണറ്റില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുളള മുടികളും കൊണ്ടിട്ട് കുടിവെള്ളം മുട്ടിക്കുകയും ചെയ്തിരിക്കുകയാണെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. പത്രവിതണക്കാരനായ ഉണ്ണികൃഷ്ണന്‍ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ജോലിക്കായി പുറത്തിറങ്ങിയപ്പോള്‍ കിണറിനരികെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുളള മുടികള്‍ കാണപ്പെടുകയായിരുന്നു.
പിന്നീട് വീടിന് മുന്‍വശത്തെത്തിയ വീട്ടുടമ കണ്ടത് വീടിന്റെ മുന്‍ഭാഗത്തും ചുമരിലുമൊക്കെയായി കരിഓയില്‍ ഒഴിച്ച് നശിപ്പിച്ച നിലയിലായിരുന്നു. രാത്രിയുടെ മറവിലാണ് ഇത്തരത്തില്‍ സാമൂഹ്യദ്രോഹികള്‍ വിളഞ്ഞാടിയത്. പത്തു വര്‍ഷത്തോളമായി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പണി പൂര്‍ത്തിയായി വരുന്നേയുളളൂ. വീട്ടാവശ്യത്തിനായി വെള്ളമെടുക്കുന്ന കിണറ്റില്‍ മുടി തളളി നശിപ്പിച്ചിട്ടുണ്ട്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha


























