ദേശീയ അന്വേഷണ ഏജന്‍സി പൂട്ടിച്ച ഐഎസ് കേരളഘടകം വെബ്‌സൈറ്റുകളെല്ലാം ഇപ്പോഴും സജീവം, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ടെലഗ്രാം, ഗ്രൂപ്പുകളും, സജീവം

ദേശീയ അന്വേഷണ ഏജന്‍സി പൂട്ടിച്ച ഐഎസിന്റെ കേരള ഘടകം വെബ്‌സൈറ്റുകളെല്ലാം തന്നെ ഇപ്പോഴും സജീവമാണെന്ന് റിപ്പോര്‍ട്ടുകള്‍. വെബ്‌സൈറ്റുകളും, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളും സജീവമാണെന്നാണ് പുതിയ കണ്ടെത്തല്‍. ഒക്ടോബര്‍ ഒന്നാം തീയതി വരെയുള്ള അപ്‌ഡേഷനുകള്‍ നിലവില്‍ സൈറ്റുകളില്‍ നടത്തിയിട്ടുണ്ട്. മുഹാജിര്‍ 2015 എന്ന സൈറ്റ് എന്‍ഐഎ പൂട്ടിച്ചതിനു ശേഷം ദിവസങ്ങള്‍ക്കകം തന്നെയാണ് പുതിയ പേരില്‍ വെബ്‌സൈറ്റുകളും ഗ്രൂപ്പുകളും തുടങ്ങിയിരിക്കുന്നത്.
എന്ന പേരിലാണ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത്. കേരളത്തില്‍ ഐഎസ് ക്യാംപയിന്‍ നടത്തുന്ന സംഘടനയാണ് അന്‍സാര്‍ ഉള്‍ ഖിലാഫ. കേരളത്തിലെ ഐഎസ് പ്രവര്‍ത്തകര്‍ മാത്രം ഉള്‍പ്പെടുന്ന വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം എന്‍ഐഎ പിടിയിലായ ഐഎസ് ബന്ധമുള്ള ആറു യുവാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ അയച്ച സന്ദേശങ്ങളും കണ്ടെടുത്തിരുന്നു. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലെ ലേഖനങ്ങള്‍ പുതിയ വെബ്‌സൈറ്റിലുണ്ട്. നേരത്തെ സമീര്‍ അലി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് വെബ്‌സൈറ്റിലെ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ആ അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. ജമ്മു കശ്മീര്‍, സിറിയ, ഇറാഖ് വിഷയങ്ങളെ കുറിച്ചെല്ലാം ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐഎസ് അനുകൂല വിഡിയോകളും സൈറ്റുകളില്‍ കാണാം.
https://www.facebook.com/Malayalivartha


























