ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സാക്ഷരത പദ്ധതി : സംസ്ഥാന സാക്ഷരതാ മിഷന്‍

സംസ്ഥാന സാക്ഷരതാ മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സാക്ഷരത പദ്ധതി ആരംഭിക്കുന്നു. മലയാളവും ഹിന്ദിയും പഠിപ്പിക്കാനാണ് ശ്രമം. ഡിസംബറില്‍ പദ്ധതി ആരംഭിക്കാനാണ് മിഷന്റെ ശ്രമമെന്ന് ഡയറക്ടര്‍ പി.എസ്.ശ്രീകല അറിയിച്ചു.
സാക്ഷതാ പ്രേരക്മാര്‍,തദ്ദേശ സ്വയംഭരണ വകുപ്പ്,കുടുംബശ്രീ,സംസ്ഥാന ലൈബ്രറി കൗണ്‍സില്‍,യുവജന ക്ഷേമ ബോര്‍ഡ് തുടങ്ങിയവരുടെ സഹായത്തോടെയാവും പദ്ധതി നടപ്പാക്കുക.ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പെരുമ്പാവൂരിനെയാണ് മാതൃകാ പ്രദേശമായി മിഷന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
അന്യതാ ബോധം ഇതര സംസ്ഥാന തൊഴിലാളികളില്‍ ഇല്ലാതാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മിഷന്‍ ഡയറക്ടര്‍ പറഞ്ഞു തുല്യതാ തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉദ്യമവും നടപ്പാക്കുക.ഇതിനായി വിശദമായ പ്രോജക്ടാണ് സാക്ഷരതാ മിഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























