ദീപാവലിക്ക് സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

ദീപാവലിക്ക് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ബി ജെ പി എം പിമാര്‍ക്ക് അയച്ച കത്തിലാണ് നരേന്ദ്ര മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ബി ജെ പി സംഘടനാ തലത്തിലും ഇക്കാര്യം പ്രചരിപ്പിക്കും. പാകിസ്ഥാന് നയതന്ത്ര പിന്തുണ നല്‍കുന്ന ചൈനയ്ക്ക് ദീപാവലി വിപണിയില്‍ തിരിച്ചടിയേകാനുള്ള നീക്കം കൂടിയാണിതെന്നു വിലയിരുത്തപ്പെടുന്നു. ജയ്‌ഷെ മുഹ്ഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ യു എന്‍ പ്രമേയത്തിനുള്ള ഇന്ത്യന്‍ നീക്കത്തെ ചൈന തടഞ്ഞതില്‍ ബി ജെപി നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്.
പാകിസ്ഥാനു ജലം വിട്ടുകൊടുക്കുന്ന സിന്ധു നദീജല കരാര്‍ പുനപരിശോധിക്കണമെന്നു നരേന്ദ്രമോദി നിലപാടെടുത്തതിനു തിരിച്ചടിയെന്നോണം ചൈന ബ്രഹ്മപുത്ര പോഷക നദി തടഞ്ഞ് വൈദ്യുത പദ്ധതി ആരംഭിക്കാനൊരുങ്ങിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. എം പി മാര്‍ക്ക് അയച്ച കത്തില്‍ രാജ്യത്തെ ജനങ്ങളെയെല്ലാം അഭിസംബോധന ചെയ്താണ് മോദി സന്ദേശം നല്‍കുന്നത്.
https://www.facebook.com/Malayalivartha