പ്രതിസന്ധി പരിഹരിച്ചു: സപ്ലൈകോ നെല്ലു സംഭരണം നാളെ മുതല്‍

പിണറായി വാക്കുപാലിച്ചു. നാളുകളായി മുടങ്ങിക്കിടന്ന നെല്ലുസംഭരണം പുനരാരംഭിച്ചു. സപ്ലൈകോ നെല്ലുസംഭരണം നാളെ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
സര്‍ക്കാര്‍ നടത്തിവന്നിരുന്ന നെല്ല് സംഭരണ പദ്ധതി സ്വകാര്യമില്ലുടമകള്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് നിലച്ചിരുന്നു. സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന പദ്ധതിയില്‍ 52 സ്വകാര്യ മില്ലുടമകളാണ് സഹകരിക്കാതെ മാറിനിന്നത്. ഇവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണ്ണമായ നടപടി ഉണ്ടായതിനെ തുടര്‍ന്നാണ് പ്രതിസന്ധി പരിഹരിക്കപ്പെട്ടത്.
കേരളത്തിലെ നെല്‍ കര്‍ഷകരില്‍ നിന്നും നെല്ലു സംഭരിക്കുകയും ആയതിന് കിലോഗ്രാം 21.50 രൂപ നിരക്കില്‍ വില നല്‍കുകയും ചെയ്യുന്നതാണ് സംഭരണ പദ്ധതി. സംഭരിക്കുന്ന നെല്ല് മില്ലുകളില്‍ കൊടുത്ത് അരിയാക്കി മാറ്റുകയും കേന്ദ്ര സര്‍ക്കാരിന്റെ അരിവിഹിതത്തില്‍ പെടുത്തി പൊതുവിതരണ ശൃംഖലയില്‍കൂടി വിതരണം ചെയ്യുകയും ചെയ്യുന്ന പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 14.10 രൂപ കിലോഗ്രാമിനു നല്‍കും. കൂടാതെ സംസ്ഥാന ബോണസ് ആയി 7.40 രൂപയും നല്‍കും.
ഇതിനായി കൈകാര്യ ചെലവായി മില്ലുടമകള്‍ക്ക് ക്വിന്റലിന് 1.38 രൂപ നല്‍കിയിരുന്നത് കഴിഞ്ഞ സര്‍ക്കാര്‍ 1.90 രൂപയാക്കി ഉയര്‍ത്തുവാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം മന്ത്രിസഭാ ഉപസമിതിയുടെ പരിശോധന വിഷയത്തില്‍ ഉള്‍പ്പെട്ടതിനാല്‍ മില്ലുടമകള്‍ക്ക് പണം ലഭിച്ചിരുന്നില്ല. ഈ വിഷയത്തില്‍ മൂന്നുതവണ ചര്‍ച്ച നടന്നു എങ്കിലും തീരുമാനമായിരുന്നില്ല. മില്ലുടമകള്‍ ഉന്നയിച്ച മറ്റു വിഷയങ്ങള്‍ പഠിക്കുവാന്‍വേണ്ടി കര്‍ഷകരുടെയും, മില്ലുടമകളുടെയും, സര്‍ക്കാരിന്റേയും, ഫുഡ് കോര്‍പ്പറേഷന്റേയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയ കമ്മിറ്റി മൂന്നുമാസത്തിനകം പഠന റിപ്പോര്‍ട്ട് നല്‍കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്നാണ് മില്ലുടമകള്‍ നെല്‍ സംഭരിക്കാന്‍ തയ്യാറായത്.
https://www.facebook.com/Malayalivartha