ഫോണ്‍പ്രണയം: യുവതിയേയും കാമുകനേയും പോലീസ് പൊക്കി

ഫോണ്‍ വഴി പരിചയപ്പെട്ടു നേരില്‍ക്കാണാന്‍ നഗരത്തില്‍ എത്തിയ യുവാവിനെയും യുവതിയെയും പൊലീസ് കൈയ്യോടെ പിടികൂടി. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. ഇവര്‍ വന്ന കാര്‍ പൊലീസ് കെട്ടിവലിച്ചു സ്റ്റേഷനിലെത്തിച്ചു. മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. യുവതിയെ ബന്ധുക്കളെ വിളിച്ചുവരുത്തി പൊലീസ് അവരോടൊപ്പം വിട്ടയച്ചു. കാസര്‍കോട്ടുകാരനായ യുവാവും ഇരുപത്തൊന്നാം മൈലില്‍ താമസിക്കുന്ന യുവതിയുമാണ് ഫോണിലൂടെ പരിചയപ്പെട്ടു പൊല്ലാപ്പ് പിടിച്ചത്.
ബസ് സ്റ്റാന്‍ഡില്‍ മണിക്കൂറുകളോളം സംശയാസ്പദമായി നിന്ന യുവതിയെ സമീപത്തെ കടകളിലുള്ളവര്‍ തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നു. പിന്നീടു വന്ന യുവാവിനൊപ്പം കൂള്‍ബാറില്‍ കയറിയപ്പോഴാണ് പൊലീസ് എത്തി യുവതിയേയും യുവാവിനെയും കസ്റ്റഡിയില്‍ എടുത്തത്. കാറിനു സമീപം നില്‍ക്കുകയായിരുന്ന കൂട്ടുകാര്‍ പൊലീസിനെ കണ്ട് വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു. റിക്കവറി ക്രെയിന്‍ ഉപയോഗിച്ചു കാര്‍ കെട്ടിവലിച്ചാണ് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. സ്റ്റേഷനു മുന്നില്‍ വന്‍ ജനക്കൂട്ടം ഉണ്ടായതോടെ പൊലീസിനു ജനത്തെ വിരട്ടി ഓടിക്കേണ്ടിവന്നു.
https://www.facebook.com/Malayalivartha