ഒളിവിലായിരുന്ന പ്രതി 26 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍

1988 ല്‍ ബി.എസ്.എന്‍.എല്‍ താത്കാലിക ജീവനക്കാരനായ ജോര്‍ജുകുട്ടി യോഹന്നാനെ ആക്രമിച്ച കേസില്‍ 1990ല്‍ നെയ്യാറ്റിന്‍കര കോടതിയാണ് ഇയാള്‍ക്ക് രണ്ടു വര്‍ഷം കഠിന തടവിനും ആയിരം രൂപ പിഴയും വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു മാസം തടവ് അധികമായി അനുഭവിക്കാനും കോടതി വിധിച്ചിരുന്നു. ഇതിനിടെ ഒളിവില്‍പോയ ഡേവിഡ് ലാലി മൂന്നു വര്‍ഷം മുന്‍പ് കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിച്ച് സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ഫലം കണ്ടില്ല. ഇതേതുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ പിഴയിലൊതുക്കി ഈ ശിക്ഷ റദ്ദുചെയ്ത് ഉത്തരവിറക്കിയത് ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
ബി.എസ്.എല്‍.എല്‍ ജീവനക്കാരനെ ആക്രമിച്ച കേസില്‍ 26 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി മലയം ചരുവിള വീട്ടില്‍ ഡേവിഡ് ലാലി (54)യാണ് കൊച്ചിയില്‍ പിടിയിലായത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസാണ് ഇയാളെ പിടികൂടിയത്.
സുപ്രീം കോടതി ശിക്ഷിച്ച കേസിലെ പ്രതിയെ ഒരു ദിവസംപോലും ജയിലില്‍ അടക്കാതെ ശിക്ഷ റദ്ദാക്കിയ നടപടിക്കെതിരെ കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവ് എച്ച്. ഹഫീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കെമല്‍പാഷ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകിരിയുന്നു. ഇതേതുടര്‍ന്ന് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി പ്രതിയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചുവെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ കൊച്ചിയിലെ ഒരു ഫ്ളാറ്റില്‍ ഇയാള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha