കെഎസ്‌ഐഇയുടെ മാനേജിംഗ് ഡയറക്ടറായി തന്റെ ബന്ധു സുധീര്‍ നമ്പ്യാരെ നിയമിച്ചതില്‍ പ്രതികരണവുമായി വ്യവസായമന്ത്രി ഇപി ജയരാജന്‍.

മന്ത്രിയുടെ ധാര്‍ഷ്ട്യം പുറത്ത്. കെഎസ്‌ഐഇയുടെ മാനേജിംഗ് ഡയറക്ടറായി തന്റെ ബന്ധു സുധീര്‍ നമ്പ്യാരെ നിയമിച്ചതില്‍ പ്രതികരണവുമായി വ്യവസായമന്ത്രി ഇപി ജയരാജന്‍. തന്റെ ബന്ധുക്കള്‍ പല സ്ഥാനത്തും നിയമിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. ഇതിനെപ്പറ്റി കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഇയുടെ മാനേജിംഗ് ഡയറക്ടറായി ഇപി ജയരാജന്റെ ബന്ധുവായ സുധീര്‍ നമ്പ്യാരെ നിയമച്ചതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ജയരാജന്റെ പ്രതികരണം. ജയരാജന്റെ ഭാര്യാസഹോദരിയും കണ്ണൂര്‍ എംപിയുമായ പികെ ശ്രീമതിയുടെ മകനാണ് കെഎസ്ഇഐ ഡയറക്ടറായി നിയമിതനായ സുധീര്‍ നമ്പ്യാര്‍.
അതിനിടെ പാലക്കാട്ടെത്തി സംസ്ഥാന കായിക മന്ത്രി ഇപി ജയരാജനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ കാര്‍ തടഞ്ഞാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
https://www.facebook.com/Malayalivartha