കേരളം മുഴുവന്‍ പരാതിപ്പെട്ടി സ്ഥാപിയ്ക്കണമെന്നു ശ്രീനിവാസന്‍

കേരളം മുഴുവന്‍ പരാതിപ്പെട്ടി സ്ഥാപിയ്ക്കണമെന്നു നടന്‍ ശ്രീനിവാസന്‍. കാരണം വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ അഴിമതിയുടെ പൊടിപൂരമാണ്. അഴിമതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ കേരളം അരാഷ്ട്രീയവാദികളായി മുദ്ര കുത്തുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. രാഷ്ട്രീയക്കാരാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. അവര്‍ വളരെ പ്രൊഫഷണലായി പണം സമ്പാദിയ്ക്കുന്നവരാണെന്നും നടനും സംവിധായകനുമായ ശ്രീനിവാസന്‍ കൂട്ടിച്ചെര്‍ത്തു.
മാത്യു തച്ചാടന്‍ മരിച്ചുപോയെന്ന തെറ്റായ പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് ശ്രീനിവാസന്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ തിരിഞ്ഞത്. സി പി എമ്മുമായി തെറ്റിയ ശ്രീനിവാസന്‍ ഏറെ നാളായി പാര്‍ട്ടിയ്‌ക്കെതിരെ സംസാരിച്ചു വരികയാണ്. അഴിമതിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ലോകത്തെ പത്തു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ശ്രീനിവാസന്‍ പറഞ്ഞു.
വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസിന്റെ സംഘടനയായ എക്‌സല്‍ കേരളയില്‍ അംഗമാണ് ശ്രീനിവാസന്‍. സത്യന്‍ അന്തിക്കാടും സംഘടനയുടെ നേതൃനിരയിലുണ്ട്. സംഘടന കൂടി ഭാഗഭാക്കായ അഴിമതിവിരുദ്ധ സമ്മേളനത്തിലാണ് ശ്രീനിവാസന്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ തുറന്നടിച്ചത്.
കേരളത്തില്‍ സാധാരണക്കാരാണ് അഴിമതിയ്ക്കു ഇരയാകുന്നത്. സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് ഭരണം നടത്തുന്ന രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്നും ശ്രീനിവാസന്‍ പറയുന്നു. എന്നാല്‍ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനപ്പുറത്തു രാഷ്ട്രീയക്കാര്‍ക്ക് മറ്റു പല ലക്ഷ്യങ്ങളാണെന്നും ശ്രീനിവാസന്‍ പറയുന്നു. അതുകൊണ്ടു തന്നെ അഴിമതി വിരുദ്ധ പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്തു വ്യാപിയ്‌ക്കേണ്ടത് അനിവാര്യമാണെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























