കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനത്തിനു ഒഴുകുന്നത് കോടികള്‍: സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് എന്‍ഐഎ നിരീക്ഷണത്തില്‍; ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഐഎ പരിശോധിക്കുന്നു

സ്വര്‍ണ്ണം ടു ഐഎസ്. സംസ്ഥാനത്ത് ഐഎസ് ഭീകര ശൃംഖല ശക്തമാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ തീവ്രവാദികള്‍ക്കു ഫണ്ട് എത്തിക്കുന്ന കേന്ദ്രങ്ങളെപ്പറ്റി എന്‍ഐഎ അന്വേഷണം ആരംഭിക്കുന്നു. സ്വര്‍ണക്കടത്തിലൂടെയും കുഴല്‍പ്പണത്തിലൂടെയുമാണ് കേരളത്തില്‍ തീവ്രവാദികള്‍ക്കു പണം എത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഐഎസിന്റെ സല്‍പ്പര്‍ സെല്ലുകളായി പ്രവര്‍ത്തക്കുന്ന തീവ്രവാദികള്‍ക്കു പണം എത്തിക്കുന്നതിനാണ് സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് കോടികള്‍ ഒഴുക്കുന്നുണ്ടെന്നാണ് എന്‍ഐഎ സംഘം കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ പതിനാറ് കേന്ദ്രങ്ങളിലെ മതപരിവര്‍ത്തന സെന്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും, ഐഎസ് റിക്രൂട്ട്‌മെന്റിനും സംഘം ചുക്കാന്‍ പിടിക്കുന്നത്. ഇത്തരത്തില്‍ തീവ്രവാദത്തിലും, മത ഭീതരതയിലും ആകൃഷ്ടരാവുന്നവര്‍ക്കു ആവശ്യത്തിനു പണം നല്‍കുന്നത് സംസ്ഥാനത്തും പുറത്തും നെറ്റ് വര്‍ക്കുള്ള ജ്വല്ലറി ഗ്രൂപ്പാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. തീവ്രവാദത്തിനു സഹായം നല്‍കുന്നതിനു മാത്രമല്ല, കുഴല്‍പണം കടത്തിനും, സ്വര്‍ണക്കടത്തിനുമായി ഗുണ്ടാ സംഘങ്ങള്‍ വരെ ഇവര്‍ക്കുണ്ടെന്ന സൂചനയാണ് എന്‍ഐഎ സംഘത്തിനു ലഭിക്കുന്നത്.
സംസ്ഥാനത്തെമ്പാടും നെറ്റ് വര്‍ക്കുള്ള ഈ സംഘത്തിലേയ്ക്കു രണ്ടു തരത്തിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. സ്വര്‍ണവും – കുഴല്‍പ്പണവും കടത്തുന്നതിനായി കൊച്ചിയിലെ പ്രമുഖ ഗുണ്ടയുടെയും, രാഷ്ട്രീയ നേതാവിന്റെയും സ്വാധീനത്തില്‍ അന്‍പതംഗ യുവാക്കളുടെ സംഘം തന്നെ ഇവര്‍ക്കുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് അധോലോക സംഘം തന്നെ ഇവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെയാണ് കടല്‍മാര്‍ഗം എത്തിക്കുന്ന കുഴല്‍പ്പണം. കേരളത്തില്‍ പ്രതിമാസം 100 കോടിയ്ക്കു മുകളില്‍ കുഴല്‍പ്പണം എത്തുന്നുണ്ടെന്നാണ് എന്‍ഐഎ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഏറെയും ഈ ജ്വല്ലറി ഗ്രൂപ്പിന്റെ അറിവോ രഹസ്യസമ്മതത്തോടെയാണെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതിനു വേണ്ടി മാത്രമായി പ്രത്യേകം ഗുണ്ടാ സംഘങ്ങളെയും ഇവര്‍ സജ്ജീകരിച്ചിട്ടുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ ജ്വല്ലറി ശൃംഖലയുടെ ബാങ്ക് അക്കൗണ്ടുകളുടെയും ഇടപാടുകളുടെയും വിശദാംശങ്ങള്‍ എന്‍ഐഎ സംഘം ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha