അമിറുളിനെ കാണാന്‍ ആളൂര്‍ വക്കീലെത്തി

സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ. ആളൂര്‍ അമീറുള്‍ ഇസ്ലാമിനെ സന്ദര്‍ശിക്കുവാന്‍ ജയിലിലെത്തി. സംസ്ഥാനത്തെ ഞെട്ടിച്ച ജിഷ കൊലക്കേസ് പ്രതിയായ അമീറുള്‍ ആളൂരിനെ അഭിഭാഷകനായി വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം അപേക്ഷ നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആളൂരി?ന്റെ? സന്ദര്‍ശനം. മുന്‍പ് ജൂനിയര്‍ അഭിഭാഷകന്‍ എത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് വക്കീലിനെ വേണമെന്നാവശ്യപ്പെട്ട് അമീറുള്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്നും ആളൂര്‍ ഇയാളെകാണുവാന്‍ എത്തിയേക്കും എന്ന സൂചനയുമുണ്ട്.
ഇതിനിടയില്‍ കഴിഞ്ഞദിവസം ഹൈടെക്ക് എടിഎം തട്ടിപ്പ് കേസിലെ പ്രതിക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായിരുന്നു. ഹൈടെക്ക് കള്ളന്‍ ബണ്ടിചോറിനു വേണ്ടിയും ഇദ്ദേഹം ഹാജരായിട്ടുണ്ട്. സൗമ്യാ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്നും രക്ഷിച്ചെടുത്തതും ഇദ്ദേഹമായിരുന്നു. മയക്കുമരുന്ന് മാഫിയയ്ക്ക് വേണ്ടിയാണ് താന്‍ ഹാജരായതെന്ന് ആളൂര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എല്ലാം ശരിയാക്കാമെന്ന ഉറപ്പിലാണ് ആളൂര്‍ നീങ്ങുന്നത്.
https://www.facebook.com/Malayalivartha