വ്യവസായ വകുപ്പില്‍ സ്വന്തക്കാരെ നിയമിച്ച സംഭവം: ഇ.പി. ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

വ്യവസായ വകുപ്പില്‍ സ്വന്തക്കാരെ നിയമിച്ച വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മന്ത്രി നടത്തിയത് നഗ്‌നമായ അഴിമതിയാണ്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചതായും ചെന്നിത്തല പറഞ്ഞു.
സംഭവത്തില്‍ മന്ത്രിക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ആരോപണ വിധേയനായ ഇ.പി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണ് ജയരാജന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha