മകളെ കെട്ടിച്ചയക്കാന്‍ കൂടുതല്‍ സ്വര്‍ണം കിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ച് അവതാര്‍ ഗോള്‍ഡില്‍ ആറു ലക്ഷം നിക്ഷേപിച്ച ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

താരത്തിന്റെ പരസ്യവാഗ്ദാനത്തില്‍ പൊലിഞ്ഞത് ഒരു കുടുംബനാഥന്റെ ജീവന്‍. മെഗാതാരം മമ്മൂട്ടിയുടെ പരസ്യവാഗ്ദാനത്തിലാണ് പേരാമംഗലം സ്വദേശി തടത്തില്‍ രവീന്ദ്രനും അവതാറുകാരെ വിശ്വസിച്ചത്. അങ്ങനെ അവതാര്‍ എന്ന സ്വര്‍ണാഭരണശാലയുടെ നിക്ഷേപ പദ്ധതിയില്‍ പണം നിക്ഷേപിച്ചു.
പണം നിക്ഷേപിച്ചാല്‍ സ്വര്‍ണവില കുറയുമ്പോള്‍ കൂടുതല്‍ സ്വര്‍ണം ലഭിക്കുമെന്ന ജൂവലറിയുടെ പരസ്യത്തില്‍ വിശ്വസിച്ച് ഇദ്ദേഹം ആറുലക്ഷം രൂപ അവതാറില്‍ ഇട്ടത്. എന്നാല്‍ മമ്മൂട്ടിയുടെ വാക്ക് പാഴ് വാക്കായി. മെഗാതാരം ആര്‍ക്ക് വേണ്ടിയാണോ സംസാരിച്ചത് അവര്‍ പാവപ്പെട്ടവരെ പറഞ്ഞു പറ്റിച്ചു. അങ്ങനെ ജീവിത പ്രാരാബ്ദങ്ങള്‍ കാരണം രവീന്ദ്രന്‍ ആത്മഹത്യ ചെയ്തു. സ്വര്‍ണ്ണ മുതലാളിമാരുടെ തട്ടിപ്പിനിരയായി ജീവന്‍ വെടിയുന്ന രക്തസാക്ഷികളുടെ കണ്ണിയിലെ അവസാനത്തെ ആളാണ്. പേരാമംഗലം സ്വദേശി തടത്തില്‍ രവീന്ദ്രന്‍.
പണം നിക്ഷേപിച്ചാല്‍ സ്വര്‍ണവില കുറയുമ്പോള്‍ കൂടുതല്‍ സ്വര്‍ണം ലഭിക്കുമെന്ന ജൂവലറിയുടെ പരസ്യത്തില്‍ വിശ്വസിച്ച് ഇദ്ദേഹം ആറുലക്ഷം രൂപ അവതാറില്‍ അറപത്തിയഞ്ചുകാരനായ രവീന്ദ്രന്‍ നിക്ഷേപിച്ചിരുന്നു. നിക്ഷേപകര്‍ക്ക് പണമോ സ്വര്‍ണമോ നല്‍കാതെ മാസങ്ങളായി ജൂവലറി ഉടമകള്‍ ഒളിവിലാണ്. ജൂവലറികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നിക്ഷേപകര്‍ തൃശൂര്‍ റൗണ്ടിലുള്ള അവതാര്‍ ജൂവലറിക്ക് മുന്നില്‍ ദിവസങ്ങളായി സമരത്തിലാണ്. ഇതിനിടെയാണ് ഒരു നിക്ഷേപകന്‍ ആത്മഹത്യ ചെയ്യുന്നത്. പണം തിരിച്ചുകിട്ടാത്തതിനാല്‍ രവീന്ദ്രന്‍ നിരാശനായിരുന്നുവെന്ന് സമരസമിതി നേതാവ് ബക്കര്‍ മുറ്റിച്ചൂര്‍ പറഞ്ഞു. മമ്മൂട്ടിക്ക് എതിരെ കൂടിയാണ് സമരം. ജ്യൂലറിയുടെ പരസ്യ മുഖമായി മമ്മൂട്ടി എത്തിയതാണ് കൂടുതല്‍ പാവങ്ങളെ അവതാറിന്റെ ചതിയിലേക്ക് എത്തിച്ചത്. എന്നാല്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് താരം ഇപ്പോള്‍ കൈകഴുകുന്നു.
മമ്മുട്ടിയെ ബ്രാന്‍ഡ് അംബാസിഡറാക്കി ആരംഭിച്ച അവതാര്‍ ഗോള്‍ഡ് പൂട്ടിപോയ സാഹചര്യത്തില്‍ ഇവിടെ പണം നിക്ഷേപിച്ചവര്‍ ഉടമകളുടെ വീട്ടില്‍ ഉപരോധവുമായി എത്തിയിരുന്നു. ഒപ്പം മമ്മുട്ടിയെ കണ്ടുകൊണ്ടാണ് പണം നിക്ഷേപിച്ചത് എന്നും അവതാറിന്റെ ഗോള്‍ഡ് ഡിപ്പോസിറ്റ് സ്‌കീമിന്റ പ്രചാരണം നടത്തിയ മെഗാ സ്റ്റാര്‍ മമ്മുട്ടി ഇതിനു സമാധാനം പറയണം എന്നാവിശ്യപ്പെട്ടുകൊണ്ട് ഇവര്‍ ഫഌ്‌സ് ബോര്‍ഡും സ്ഥാപിച്ചു. അവതാര്‍ ഉടമകളില്‍ ഒരാളായ അബ്ദുല്ലയുടെ തൃത്തലായിലെ വീട്ടിന് മുന്നിലാണ് ഫെല്ക്‌സ് വച്ചത്. എന്നിട്ടും താരം ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയില്ല. ആരും മമ്മൂട്ടിയെ കേസുകളില്‍ പ്രതിയാക്കിയതുമില്ല. ഇതിനിടെയാണ് ഒരു നിക്ഷേപകന്റെ ആത്മഹത്യയെത്തുന്നത്. ഒരു ലക്ഷം രൂപ ഗോള്‍ഡ് സ്‌കീമില്‍ അടച്ചാല്‍ മാസം പലിശ ഇനത്തില്‍ 1000മുതല്‍ 1200രൂപ വരെ മാസം ലഭിക്കും എന്നാണ് ചേര്‍ന്നവര്‍ക്കു കമ്പനി നല്‍കിയ വാഗ്ദാനങ്ങള്‍. ഇതില്‍ മലപ്പുറം ജില്ലയിലെ സ്ത്രീകള്‍ അടക്കം നിരവധിപേര്‍ പണം അടച്ചു ഒപ്പം പ്രവാസികളായ മലയാളികയുടെയും പണം ഇതില്‍ നിക്ഷേപിച്ചു. കഴിഞ്ഞ ജനുവരി മുതല്‍ പണം ലഭിക്കാതെ വന്നു. അവസാനം കേരളത്തിലെ ശാഖകള്‍ പൂട്ടുകയും ചെയ്തു.
സ്വര്‍ണ നിക്ഷേപത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടത്തിയ ശേഷം എല്ലാ ഷോറൂമുകളും അടച്ച് പൂട്ടി ജൂവലറി ഉടമകള്‍ മുങ്ങുകയായിരുന്നു. കോടികളുടെ സ്വര്‍ണ്ണ നിക്ഷേപം സ്വീകരിച്ചതിനു ശേഷം കേരളത്തിലെ ഏല്ലാ ശാഖകളും കഴിഞ്ഞ മാസത്തോടെ അടച്ചു പൂട്ടുകയായിരുന്നു. മമ്മൂട്ടിയെ ഉപയോഗിച്ചുള്ള വന്‍ പ്രചാരണങ്ങള്‍ക്ക് ലഭിച്ച സ്വീകര്യത മുതലാക്കിയാണ് സ്വര്‍ണ നിക്ഷേപ തട്ടിപ്പ് ആരംഭിച്ചത്. അവതാറിന്റെ ശാഖകളില്‍ ഗോള്‍ഡ് ഏല്‍പ്പിച്ചാല്‍ പ്രതിമാസം പലിശ നിരക്കിലുള്ള സ്വര്‍ണം ലഭിക്കുമെന്നുള്ള വാഗ്ദാനത്തില്‍ വഞ്ചിതരായവര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായിരിക്കുന്നത്. ആയിരത്തിലധികം പേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലാദ്യാമായി സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി അവതാര്‍ രംഗത്തെത്തുന്നത്. ആദ്യ ഘട്ടത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് കൃത്യമായി പലിശ ലഭിച്ചു. പിന്നീട് കോടികളുടെ സ്വര്‍ണം കുമിഞ്ഞു കൂടിയതോടെ അവതാര്‍ അടച്ചുപൂട്ടി മുങ്ങിയത്. കേരളത്തിന്‍ വന്‍ തട്ടിപ്പിനു വേണ്ടിയുള്ള ആസൂത്രണമായിരുന്ന അവതാര്‍ നടത്തിയിരുന്നതെന്നാണ് ഇവരുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha