യെമനില്‍ മന്ത്രിയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങിനിടെ സ്‌ഫോടനം: 140 പേര്‍ കൊല്ലപ്പെട്ടു

യെമന്‍ ആഭ്യന്തര മന്ത്രിയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങിനിടെ ഉണ്ടായ വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ സനയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച ഹാളിനു നേരേയായിരുന്നു ആക്രമണം. ചടങ്ങില്‍ പങ്കെടുത്ത അഞ്ഞൂറിലേറേ പേര്‍ക്ക് പരിക്കുമേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആക്രമണത്തിന് പിന്നില്‍ സൗദി സഖ്യസേനയാണെന്ന് ഹൂതി വിമതര്‍ ആരോപിച്ചു.
ഹൂതി വിഭാഗത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കെതിരൊയിരുന്നു രാജ്യത്തെ നടുക്കിയ ആക്രമണം. ചടങ്ങു നടന്ന ഹാള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ പ്രദേശത്ത് ഉണ്ടായിരുന്നു. സൗദി സഖ്യ സേന നടത്തുന്ന വംശീയ കൂട്ടകുരുതിയ്‌ക്കെതിരെ രാജ്യാന്തര സമൂഹം നിലപാട് വ്യക്തമാക്കണമെന്ന് ഹൂതി വിമതര്‍ ആവശ്യപ്പെട്ടു. സൗദി സഖ്യ സേനയ്ക്ക് നല്‍കി വരുന്ന പിന്തുണ തുടരണമോ എന്ന കാര്യം ചിന്തിക്കും എന്ന് അമേരിക്ക പ്രതികരിച്ചു.
2014 ഘെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നാണ് അധികാരം നേടിയെടുക്കാന്‍ സര്‍ക്കാരും ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ആക്രമണങ്ങളില്‍ ഇതു വരെ അയ്യായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്
https://www.facebook.com/Malayalivartha