ബാങ്ക് കവര്‍ച്ചാ ശ്രമം: കമിതാക്കള്‍ അറസ്റ്റില്‍

ആര്‍ഭാടജീവിതം അടിച്ചുപൊളി വീക്ക്‌നെസ് ബാങ്കുകള്‍. പത്തനംതിട്ടയില്‍ മൂന്നു ബാങ്ക് കവര്‍ച്ചാ ശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായ കമിതാക്കള്‍ അറസ്റ്റില്‍. വടശേരിക്കര മുള്ളമ്പാറ വീട്ടില്‍ അനീഷ് പി. നായര്‍ (33), മന്ദമരുതി പാലനില്‍ക്കുന്നതില്‍ സുമ എന്നു വിളിക്കുന്ന കുമാരി ലത (40) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം നാലിന് കോറ്റാത്തൂര്‍ നീലംപ്ലാവില്‍ ഫെഡറല്‍ ബാങ്ക് ശാഖ, വടശേരിക്കര എസ്ബിടി എടിഎം, ജില്ലാ സഹകരണ ബാങ്കിന്റെ വടശേരിക്കര ശാഖ എന്നിവിടങ്ങളില്‍ കവര്‍ച്ചാശ്രമം നടത്തിയത് ഇവരാണെന്നു പൊലീസ് പറഞ്ഞു. നാരങ്ങാനം ചാന്തിരത്തില്‍പടിയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം നടത്തുന്നതിനുള്ള ശ്രമത്തിനിടെ ഇവര്‍ക്ക് പൊലീസിനെ കണ്ട് കാര്‍ ഉപേക്ഷിച്ചു കടക്കേണ്ടിവന്നു.
വാടകയ്‌ക്കെടുത്ത കാറില്‍ നിന്നു ലഭിച്ച അനീഷിന്റെ െ്രെഡവിങ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വടശേരിക്കര പ്രയാറ്റ് ക്ഷേത്രം, പുതുക്കുളം മലദൈവം, ചെറുവള്ളിക്കാവ്, തോട്ടമണ്‍കാവ്, മന്ദമരുതി, ഇടമുറി, ചെറുകോല്‍പുഴ എന്നിവിടങ്ങളിലെ ക്ഷേത്രകാണിക്കവഞ്ചികളില്‍ മോഷണം നടത്തിയതും ഇവരാണെന്നു പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. പെരുനാട്ടിലെ കാണിക്കവഞ്ചിയില്‍ നിന്ന് കിട്ടിയ പണം ഉപയോഗിച്ച് ചെങ്ങന്നൂരില്‍ നിന്നു ഗ്യാസ് കട്ടര്‍ വാങ്ങിയിരുന്നു. ഇതാണ് കോറ്റാത്തൂര്‍ ഫെഡറല്‍ ബാങ്ക് ശാഖ തകര്‍ക്കാന്‍ ഉപയോഗിച്ചത്. ജനലിന്റെ കമ്പി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്ത് അകത്തുകടക്കുകയും ക്യാമറ തകര്‍ക്കുകയും അലാം വയര്‍ മുറിച്ചുമാറ്റുകയും ചെയ്തു. തുടര്‍ന്നു ബാങ്ക് ലോക്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവര്‍ക്കും പൊള്ളലേറ്റതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.
ജില്ലാ സഹകരണ ബാങ്കിന്റെ വടശേരിക്കര ശാഖയില്‍ അനീഷിന് അംഗത്വം ഉണ്ട്. ഈ ബാങ്കിന്റെ സ്‌ട്രോങ് മുറിയോടു ചേര്‍ന്ന വാതില്‍ തകര്‍ത്ത് ശുചിമുറിയുടെ ഭിത്തി തുരന്ന് അകത്തു കടക്കാനും ശ്രമിച്ചിരുന്നു. കുമാരി ലതയുടെ മകന്റെ സുഹൃത്താണ് ഭാര്യയും രണ്ടു കുട്ടികളുമുള്ള അനീഷ്. ലതയ്ക്കു ഭര്‍ത്താവും പ്രായപൂര്‍ത്തിയായ രണ്ടു മക്കളും ഉണ്ട്. ഭര്‍ത്താവുമായി പിണങ്ങി അനീഷിനോടൊപ്പമാണ് ഇപ്പോള്‍ താമസം. മോഷ്ടാക്കളെന്നു സംശയിക്കാതിരിക്കാന്‍ ദമ്പതികള്‍ ചമഞ്ഞാണ് കാറില്‍ യാത്ര ചെയ്യുന്നത്. രണ്ടു മാസം മുന്‍പ് റാന്നി സ്വദേശിയുടെ വര്‍ക്‌ഷോപ്പില്‍ നിന്നു വാടകയ്‌ക്കെടുത്ത കാറിലാണ് പ്രതികള്‍ കറങ്ങിനടന്നിരുന്നത്. നാരങ്ങാനത്ത് രാത്രി 2.30ന് വഴിയരികില്‍ കേടായ രീതിയില്‍ കാര്‍ നിര്‍ത്തിയിട്ടായിരുന്നു കവര്‍ച്ചാശ്രമം. കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
കോറ്റാത്തൂരിലെ ബാങ്ക് കവര്‍ച്ചാശ്രമത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെട്ടതായി സമീപത്തെ ക്യാമറയില്‍ നിന്ന് അവ്യക്തമായ ചിത്രം ലഭിച്ചിരുന്നു. നാരങ്ങാനത്തെ കാറിന്റെ മുന്‍ സീറ്റില്‍ സ്ത്രീയുടെ ചെരിപ്പും കണ്ടതോടെ അന്വേഷണം ഇവരിലേക്കു തിരിയുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി പാര്‍ഥസാരഥി പിള്ള, കോഴഞ്ചേരി സിഐ എസ്. വിദ്യാധരന്‍, ആറന്മുള എസ്‌ഐ അശ്വിത് എസ്. കാരാണ്മയില്‍, രാജശേഖരന്‍, എഎസ്‌ഐ സുരേഷ് ബാബു, സീനിയര്‍ സിപിഒ ഹുമയൂണ്‍, സിപിഒമാരായ ഗോപകുമാര്‍, അനീഷ്, പ്രകാശ്, ശ്യാം, വനിത സിപിഒ ആശ ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് അംഗങ്ങളായ അനുരാഗ് മുരളീധരന്‍, വിനോദ്, അജികുമാര്‍, വില്‍സണ്‍, അജി സാമുവല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha