വിഎസ് മുഖ്യന്‍ കസേരയിലേക്ക്: കടുത്ത തീരുമാനത്തിന് പിണറായി : ബന്ധുനിയമത്തില്‍ തട്ടി ഭരണം വിവാദം കൊഴുക്കുന്നു: കോണ്‍ഗ്രസിനെക്കാള്‍ വലിയ ഗ്രൂപ്പുകളിയുമായി പാര്‍ട്ടി മന്ത്രിമാര്‍

കോണ്‍ഗ്രസിനെ തകര്‍ത്ത ഗ്രൂപ്പുബാധ സിപിഎമ്മിലും തമ്മിലടി ഉണ്ടാക്കുന്നു. ബന്ധുനിയമന വിവാദത്തില്‍ കലങ്ങിമറിഞ്ഞ് സിപിഐഎം. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ചേരിപ്പോരു രൂക്ഷമായതോടെ, ബന്ധുനിയമനങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വിവിധ ചേരികള്‍ പുറത്തുവിട്ടു. അതേസമയം, പ്രശ്‌നത്തെക്കുറിച്ചു പിന്നീടു പ്രതികരിക്കാമെന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറി.
ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കൂത്തുപറമ്പ് എംഎല്‍എ കെ.കെ.ശൈലജയ്‌ക്കെതിരെയാണ് പുതിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിതനായ ടി. നവീന്‍ പിണറായിയുടെ ഭാര്യാസഹോദരിയുടെ മകനാണ്. ഇടത് സര്‍ക്കാര്‍ നിലവില്‍ വന്നയുടനെയായിരുന്നു നിയമനം. ശൈലജയുടെ മകനെ കണ്ണൂര്‍ വിമാനത്താവളത്തിലെ ഉയര്‍ന്ന പദവിയിലേക്കു പരിഗണിക്കുന്നതായാണ് ആരോപണം. ശൈലജയുടെ മകളെ കിന്‍ഫ്രയില്‍ നിയമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ശൈലജയ്ക്കു പുറമെ, മന്ത്രിമാരായ ഇ.പി. ജയരാജന്‍, പി.കെ.ശ്രീമതി എംപി എന്നിവര്‍ക്കെതിരെയും ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നിരുന്നു.
ഇ.പി.ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിയെ കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെ പാര്‍ട്ടിക്കകത്തുനിന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. മൊറാഴ ലോക്കല്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. ബികോം യോഗ്യതയുള്ള ദീപ്തി ഇതുവരെ ബെംഗളൂരുവില്‍ ജോലിചെയ്യുകയായിരുന്നുവെന്നും പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരെ പിന്‍വാതിലിലൂടെ നിയമിച്ചതു സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ചെന്നും പരാതിയിലുണ്ട്.
ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി.ജയരാജനെ കണ്ണൂര്‍ ഗെസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തെ ശാസിച്ചിരുന്നു. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയുടെ മകനായ പി.കെ.സുധീര്‍ നമ്പ്യാരെ ജയരാജന്‍ ഒരു പദവിയില്‍ നിയമിക്കുന്നതു പാര്‍ട്ടിയും താനും അറിയാതെയാണോ എന്ന ചോദ്യമാണു മുഖ്യമന്ത്രി ഉന്നയിച്ചതത്രെ. സര്‍ക്കാരിനെ പാടെ പ്രതിരോധത്തിലാക്കുന്ന നീക്കം ഈ രണ്ടു മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായതില്‍ മുഖ്യമന്ത്രി അസ്വസ്ഥനാണ്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാകൃഷ്ണനും ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയായിരുന്നു.
കഴിഞ്ഞ ഇടതു സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ പി.കെ.ശ്രീമതി മരുമകള്‍ക്ക് ഉയര്‍ന്ന പദവി ഉറപ്പാക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്, തനിക്കെതിരായ വിമര്‍ശനം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു എന്ന മുഖവുരയോടെ ഫെയ്‌സ്ബുക്കില്‍ അവര്‍ ഒരു വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. പാര്‍ട്ടിയുടെയും അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെയും അറിവോടെയാണ് മരുമകളെ സ്റ്റാഫാക്കിയതും സ്ഥാനക്കയറ്റം നല്‍കിയതും എന്നായിരുന്നു വിശദീകരണം. പാര്‍ട്ടിക്കുള്ളില്‍ പോസ്റ്റ് വിവാദമായതോടെ അതു പിന്‍വലിക്കുകയും ചെയ്തു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരെല്ലാം പാര്‍ട്ടിയോടു സമാധാനം പറയേണ്ട സാഹചര്യമാണ്. ഇവരുടെ മക്കളോ ബന്ധുക്കളോ ആയ ആരെയും സര്‍ക്കാര്‍ പരിഗണിക്കേണ്ട എന്ന നയം സിപിഎമ്മിനില്ല. എന്നാല്‍, മതിയായ യോഗ്യതയില്ലാത്ത അനധികൃത നിയമനമാണെങ്കില്‍ റദ്ദാക്കപ്പെടണം. അല്ലെങ്കില്‍, സ്വജനപക്ഷപാതവും മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ലംഘനവുമാവും. ജയരാജന്റെ നടപടി വിവാദമായതോടെ മറ്റു മന്ത്രിമാരുടെ നിയമനനീക്കങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിരീക്ഷണത്തിലായി. വേണ്ടിവന്നാല്‍ വിവാദക്കാരെയെല്ലാം ചവിട്ടിപുറത്താക്കി ഭരണം ഒഴിയുമെന്ന കടുത്ത തീരുമാനവും പിണറായിക്കുണ്ട്.
ബന്ധു നിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ആദ്യമായാണ് വി എസ് പ്രതികരിക്കുന്നത്. സിപിഐ(എം) നേതാക്കളുടെ സ്വജന പക്ഷപാതത്തിന്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെതന്നെ രംഗത്തെത്തിയിരുന്നു.
കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിവാദം കണ്ട് പൊട്ടിച്ചിരിച്ച് വിഎസ് മുഖ്യന്‍ കസേരയിലേക്കെന്നാണ് സംസാരം.
https://www.facebook.com/Malayalivartha