നിലവിലെ പ്രശ്‌നങ്ങള്‍ ഗൗരവമായതാണ്, പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

മുന്‍ മന്ത്രിയുമായിരുന്ന പികെ ശ്രീമതിയുടെ മരുമകളെ പഴ്‌സനല്‍ സ്റ്റാഫില്‍ അംഗമാക്കിയ നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടു ഗൗരവമുള്ള പ്രശ്‌നങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. കണ്ണൂരില്‍നിന്ന് മലപ്പുറത്തേക്കു പോകുന്നവഴിയില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍വച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീമതിയുടെ വിശദീകരണം വസ്തുതാപരമാണ്. മൂന്നു നിയമനം മന്ത്രിക്കു തന്നെ നടത്താം. അതില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ല. പാര്‍ട്ടിയെ അറിയിക്കേണ്ട കാര്യവുമില്ല.
എന്നാല്‍ അതിലൊരാള്‍ക്കു പ്രമോഷന്‍ നല്‍കിയത് അനുചിതമായ കാര്യമായിരുന്നു. അതു കണ്ടെത്തിയ പാര്‍ട്ടി നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രശ്‌നങ്ങള്‍ ഗൗരവമായതാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും യുഡിഎഫല്ല എല്‍ഡിഎഫെന്നും കോണ്‍ഗ്രസ് അല്ല സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരില്‍ ബന്ധുനിയമനം വിവാദമായിരിക്കെ 2006ല്‍ തന്റെ മരുമകളെ പെഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് പാര്‍ട്ടി സെക്രട്ടറിയുടെ അറിവോടെയാണെന്ന് പികെ ശ്രീമതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്.
വിമര്‍ശനം പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് തന്റെ പോസ്‌റ്റെന്നും മനസ് പറഞ്ഞത് കൊണ്ടാണ് പത്തുകൊല്ലം മുന്‍പുളള കാര്യം ഇപ്പോള്‍ വ്യക്തമാക്കുന്നതെന്നും ശ്രീമതി ടീച്ചര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha