വിമര്‍ശകരുടെ വായടപ്പിച്ച് മന്ത്രി കെ കെ ശൈലജ, താന്‍ മന്ത്രിയാണെന്ന കാരണത്താല്‍ മകന് നേരത്തെ കിട്ടിയ ജോലിയും ഉപേക്ഷിക്കണോ?

ബന്ധുനിയമനവിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ.കെ.ശൈലജ. മകനും മകള്‍ക്കും അനധികൃതമായി ജോലി ലഭിച്ചുവെന്നു ചാനലുകളിലൂടെ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നു മന്ത്രി കെ കെ ശൈലജ പറയുന്നു. തന്റെ മകനു ജോലി കിട്ടിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണെന്നും ശൈലജ വ്യക്തമാക്കി.
വിമാനത്താവള അധികൃതര്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങി നേടിയാണ് എംടെക് വിദ്യാഭ്യാസയോഗ്യതയുള്ള മകന്‍ ജോലിയില്‍ പ്രവേശിച്ചത്. പരിശീലനത്തിനുശേഷമുള്ള സാധാരണ നടപടികളാകും ഇപ്പോള്‍ നടക്കുന്നത്.
താന്‍ മന്ത്രിയാണെന്ന കാരണത്താല്‍ മകന് നേരത്തെ കിട്ടിയ ജോലിയും ഉപേക്ഷിക്കണമെന്നാണോ മാദ്ധ്യമങ്ങള്‍ പറയുന്നതെന്നും മന്ത്രി ശൈലജ ചോദിച്ചു. മകനുമായി വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ മരുമകള്‍ക്ക് കിന്‍ഫ്രയില്‍ അപ്രന്റീസായി ജോലിയുള്ളതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് എംബിഎ കഴിഞ്ഞ മരുമകളും ജോലിക്ക് കയറിയത്.
വിവാഹം കഴിക്കുന്നതിന് മുന്‍പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനത്തിന് താനെങ്ങനെ ഉത്തരവാദിയാകുമെന്നും ശൈലജ ചോദിക്കുന്നു. മന്ത്രി കെകെ ശൈലജ മകനും മരുമകള്‍ക്കും അനധികൃത നിയമനം ഒരുക്കിനല്‍കിയെന്ന് ഒരു ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. രണ്ടുപേരെയെങ്കില്‍ അത്രയുമാളുകളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതില്‍ വീണുപോകരുതെന്നും ശൈലജ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha