Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; മോഡി ആകെ നല്‍കിയത് 30000 രൂപയുടെ മരുന്നുകള്‍ മാത്രം

13 OCTOBER 2016 02:02 PM IST
മലയാളി വാര്‍ത്ത

എല്ലാം വാഗാദാനത്തള്ളല്‍മാത്രം ഒന്നും നടന്നില്ല. പരിക്കേറ്റവര്‍ ചോദിക്കുന്നു എങ്കിലും മോഡി ഈച്ചതി ഞങ്ങളോട് വേണ്ടായിരുന്നു. പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുന്നത് സമ്മതിക്കാം എങ്കിലും അത് ഞങ്ങളുടെ ചോരയില്‍ ചവിട്ടി വേണ്ടെന്ന് അപകടത്തില്‍ പരിക്കേറ്റ രതീഷ് പറയുന്നു. കേരളത്തെ നടുക്കിയ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകട വേളയില്‍ സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊണ്ടുവന്നത് കേവലം 30,000 രൂപയുടെ മരുന്നുകളും നെക്ക് കോളറുകളും മാത്രമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തത്തില്‍ 117 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച് ആറുമാസമായിട്ടും ദുരന്തനിവാരണ ഫണ്ടില്‍ നിന്നു നയാപൈസ കിട്ടിയില്ല.
109 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത വെടിക്കെട്ടപകടവേളയില്‍ പ്രധാനമന്ത്രിക്കൊപ്പം വിദഗ്ധ മെഡിക്കല്‍ സംഘവും ആവശ്യത്തിനു മരുന്നുകളും ചികിത്സാ ഉപകരണങ്ങളും എത്തിയെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാല്‍, ഓഗമെന്റിന്‍ ഇന്‍ജക്ഷന്‍ (200 എണ്ണം), റിങ്ങര്‍ ലാക്‌റ്റേറ്റ് ഇന്‍ജക്ഷന്‍ (200 എണ്ണം), നെക്ക് കോളര്‍ (എട്ടെണ്ണം) എന്നിവയാണു രണ്ടു പ്രത്യേക വിമാനങ്ങളില്‍ കൊണ്ടുവന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആന്റിബയോട്ടിക്കിനും പൊള്ളലേറ്റവര്‍ക്കു നല്‍കുന്ന ഇന്‍ജക്ഷനും പുറമേ കഴുത്തിലിടുന്ന എട്ടു കോളറിനും കൂടി ആകെ വില 32,000 രൂപ മാത്രം. കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇതിന്റെ ഇരട്ടിയിലധികം മരുന്ന് സ്‌റ്റോക്കുണ്ടായിരുന്നു. 500 രൂപ വിപണിവിലയുള്ള നെക്ക് കോളറും ആശുപത്രിയില്‍ ആവശ്യത്തിനുണ്ടായിരുന്നു.
ചികിത്സാവേളയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍. രമേശ് പരാതിപ്പെട്ടിരുന്നു. പ്രധാനമന്ത്രിയോടൊപ്പം നൂറിലധികംപേര്‍ ഐ.സിയുവിലേക്ക് കടന്നു. 60 90 ശതമാനം പൊള്ളലേറ്റവര്‍ കിടക്കുന്ന വാര്‍ഡുകളില്‍ പുറത്തുനിന്നുള്ളവര്‍ സന്ദര്‍ശനം നടത്തി. സുരക്ഷയുടെ പേരില്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും വാര്‍ഡുകളിലേക്കു കടത്തിവിട്ടില്ല. ആരോഗ്യവകുപ്പ് ഡയറക്ടറോടു പോലും പുറത്തുനില്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നതും.
രക്ഷാപ്രവര്‍ത്തന വേളയില്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടിവന്നത് പോലീസിന് തലവേദനയായെന്ന് ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാറും കുറ്റപ്പെടുത്തിയിരുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടിയിരുന്ന നിര്‍ണായക ഘട്ടത്തിലായിരുന്നു ഈ സന്ദര്‍ശന കോലാഹലങ്ങള്‍. വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ തള്ളി. പക്ഷേ, ദേശീയ ദുരന്ത നിവാരണനിധിയില്‍ നിന്നു ധനസഹായം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു.
പാതിവഴിയില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ട ഒരുപാട്‌പേരെ ഇവിടെ കണ്ടുമുട്ടുന്നു. ഗള്‍ഫില്‍നിന്നും അവധിക്കായി മടങ്ങിയെത്തി കാല് നഷ്ടപ്പെട്ടവര്‍. ഇനി നല്ല ജോലിക്ക് അപേക്ഷിക്കാന്‍ കഴിയാത്തവര്‍. മിക്കവീടുകളിലെയും കുടുംബനാഥന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതും. ഇത്തരത്തില്‍ തങ്ങളുടെ ചോരയില്‍ ചവിട്ടി രാഷ്ട്രീയം കളിക്കാന്‍ ആരും വരേണ്ടെന്നാണ് അവരുടെ അഭിപ്രായം. വെടിക്കെട്ടപകട സമയത്തെ മോഡിയുടെ ഇടപെടല്‍ വെറും രാഷ്ട്രീയക്കളി മാത്രമായിരുന്നെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പരിക്കേറ്റവരെ മോഹിപ്പിച്ച് ചതിച്ചു രാജേഷ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (5 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (5 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (6 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (6 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (6 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends