ഇനി മുതല്‍ എക്‌സൈസിനും തോക്ക് ഉപയോഗിക്കാം, ഋഷി രാജ് സിങിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

ഒടുവില്‍ ഋഷി രാജ് സിങിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഇനി മുതല്‍ എക്‌സൈസിനും തോക്ക് ഉപയോഗിക്കാം. നേരത്തെ തൊഴില്‍ സുരക്ഷയ്ക്കായ് എക്‌സൈസിന് ആയുധങ്ങള്‍ നല്‍കണം എന്ന് ഋഷി രാജ് സിങ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനു പുറമെ എക്‌സൈസ് വകുപ്പിന്റെ പഴയ ഗെറ്റപ്പ് ഒക്കെ മാറ്റി വകുപ്പിനെ ആധുനിക വല്‍കരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. അതിനായി ആധുനിക സംവിധാനങ്ങളോട് കൂടിയ ആയുധങ്ങള്‍ എക്‌സൈസ് വകുപ്പ് വാങ്ങി കഴിഞ്ഞു. ആയുധങ്ങള്‍ക്ക് പുറമേ എല്ലാ റേഞ്ച് ഓഫീസുകള്‍ക്കും തോക്കും ലഭ്യമാക്കും. പുതിയ എക്‌സൈസ് കമ്മീഷണറുടെ ഇടപെടലോടെ ഇത്രയും വര്‍ഷത്തെ സേവന ചരിത്രത്തില്‍ ആദ്യമായി എക്‌സൈസുകാര്‍ക്കും തോക്ക് ഉപയോഗിക്കാനുള്ള അനുവാദം ലഭിച്ചു എന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിന് ഒരു സാക്ഷ്യം കൂടിയാകുന്നു. സര്‍ക്കാരിന്റെ പരിഗണനയ്ക്കായി മറ്റ് പല നിര്‍ദേശങ്ങളും ഋഷി രാജ് സിങ് സമര്‍പ്പിച്ചിട്ടുണ്ട്.
എക്‌സൈസിലെ ഒഴിവുകളിലേയ്ക്ക് സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ നടത്തുന്നില്ല എന്ന് ഋഷി രാജ് സിങിന്റെ പരാതിക്കും പെട്ടെന്ന് പരിഹാരം കണ്ടു. കളിഞ്ഞ സര്‍ക്കാര്‍ കാലത്ത് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തി. പുതിയ എക്‌സൈസ് ഗാര്‍ഡുമാര്‍ തൃശൂരില്‍ പരിശീലനത്തിലാണ്.
https://www.facebook.com/Malayalivartha


























