ആതിരപ്പള്ളി ഒരു വലിയ ചക്കരക്കുടം: മറ്റൊരു ലാവ്‌ലിനാകുമോ ആതിരപ്പള്ളി

ആതിരപ്പള്ളിയോട് ഇടതു സര്‍ക്കാരിന് എന്താണിത്ര പ്രണയമെന്നു ചോദിക്കുന്നവര്‍ ധാരാളം. അധികാരമേറ്റ ദിവസം മുതല്‍ വൈദ്യുതി മന്ത്രി പദ്ധതിക്ക് വേണ്ടി നിലകൊള്ളുന്നു . കഴിഞ്ഞ ദിവസവും പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ചു. തിരപ്പള്ളി മറ്റൊരു ലാവ്‌ലിനാക്കുമെന്നാണ് സൂചന. പിണറായിയുടെ വിശ്വസ്തനനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എ കെ ബാലനെ വൈദ്യുത വകുപ്പ് ഏല്‍പ്പിക്കാതെ കടകംപള്ളിയെ ഏല്‍പ്പിച്ചതില്‍ പിണറായിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്.
പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സമവായത്തിലൂടെ നടപ്പിലാക്കുമെന്നുമാണ് കടകംപള്ളി നിയമസഭയെ രേഖാമൂലം അറിയിച്ചത്. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. പ്രദേശവാസികള്‍ പദ്ധതിക്ക് പണ്ടേ എതിരാണ്. അതേസമയം ആര്യാടന്‍ പദ്ധതിക്ക് അനുകൂലമാണ്.
പദ്ധതി നടപ്പിലാക്കിയാല്‍ 140 ഹെക്ടര്‍ വെള്ളത്തിനടിയിലാകുമെന്ന് പരസ്ഥിതിവാദികള്‍ പറയുന്നു. സ്ഥാപിതശേഷി 163 മെഗാവാട്ട് ആയാല്‍ 300 കോടി ചെലവു വരുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയിരുന്നത്. ഇന്ന് അത് 1500 കോടിയെങ്കിലുമാവും. 1500 കോടിയുടെ 10 ശതമാനം കമ്മീഷന്‍ കണക്കിലെടുക്കാമെങ്കില്‍ പദ്ധതിയോടുള്ള സ്‌നേഹം മനസിലാക്കാനാകും,
മഴക്കാലത്ത് മാത്രം വൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ മാത്രമേ ആതിരപ്പള്ളി പ്രയോജനം ചെയ്യുകയുള്ളൂ. മാധവ് ഗാഡ്ഗില്‍ പദ്ധതിയെ ശക്തമായി എതിര്‍ത്തതും ഇതേ പശ്ചാത്തലത്തിലാണ്.
നായനാര്‍ സര്‍ക്കാരില്‍ വൈദ്യുത മന്ത്രിയായിരിക്കെയാണ് പിണറായിക്കെതിരെ ലാവ്‌ലിന്‍ ആരോപണം ഉയര്‍ന്നത്. അതിന്നും സജീവമാണ്. എന്നിട്ടും അദ്ദേഹം മറ്റൊരു വന്‍കിട പദ്ധതിക്കു വേണ്ടി രംഗത്തു വരുന്നത് എന്തിനാണെന്നതാണ് കൗതുകമുള്ള ചോദ്യം. ഏതായാലും ആതിരപ്പള്ളി പദ്ധതി കടകംപള്ളിയുടെ താത്പര്യത്തിലുള്ളതാണെന്ന് പറയുക വയ്യ. ചെന്നിത്തല എതിര്‍ത്താലും പദ്ധതി നടപ്പിലാക്കാന്‍ ഡല്‍ഹി ലോബി ശ്രമിച്ചേക്കാം. കാരണം പണത്തിന് ജാതിയും രാഷ്ട്രീയവുമൊന്നുമില്ലല്ലോ. സര്‍ക്കാരിന്റെ ഒരു മൂളല്‍മാത്രം മതി പദ്ധതി ആരംഭിക്കാന്‍ പക്ഷേ കാര്യം നടക്കാന്‍ ഇത്തിരി പാടാണ്. എന്നാല്‍ കടുത്ത വൈദ്യുതപ്രതിസന്ധി കേരളം ഭാവിയില്‍ നേരിടും എന്നത് മറ്റൊരു നഗ്നസത്യം.
https://www.facebook.com/Malayalivartha


























