മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു

ഇടുക്കിയില്‍ മദ്യലഹരിയില്‍ നടന്ന തര്‍ക്കത്തിനിടെ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഇടുക്കി മേരികുളത്ത് ഡോര്‍ലാന്‍ഡ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തില്‍ റോബിന്‍ (40) ആണ് കൊല്ലപ്പെട്ടത്. ഇടത്തിപറമ്പില്‍ സോജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു.
ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അവസാനം അത് അടി ആവുകയുമായിരുന്നു. അവസാനം സോജന്‍ റോബിനെ അടുത്ത് കണ്ട കല്ലുക്കൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനയയ്ക്കും.
https://www.facebook.com/Malayalivartha


























