ഹയര്‍ സെക്കണ്ടറി അധ്യാപക വിരമിക്കല്‍ ഒഴിവിലേക്ക് നിയമനം ഇല്ലാതാകും,പുതിയ തസ്തികകള്‍ ഒഴിവാക്കി അധ്യാപകരുടെ ജോലിഭാരം കൂട്ടുന്നതിനും ജൂനിയര്‍ അധ്യാപകരുടെ പ്രമോഷന്‍ നിര്‍ത്തലാക്കാനും നടപടി

വിദ്യാഭ്യാസവകുപ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 3000 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ സമര്‍പ്പിച്ച നിര്‍ദേശം സാമ്പത്തികബാധ്യതയുടെ പേരില്‍ ധനവകുപ്പ് തിരിച്ചയച്ചു. ഒഴിവുകള്‍ കൂട്ടി നിയമനം നടത്തുന്നതിന് പകരം നിലവിലെ അധ്യാപകരുടെ ജോലി ഭാരം കൂട്ടുന്നതിനും തീരുമാനമായി. ഇതോടെ സ്‌കൂളുകളില്‍ അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടികള്‍ അവതാളത്തിലായി. ധന വകുപ്പിന്റെ ഈ നടപടി അധ്യാപക തസ്തികകളുടെ എണ്ണം ഗണ്യമായി കുറയുന്നതിനും വിരമിക്കല്‍ ഒഴിവിലേക്ക് നിയമനംതീരെയില്ലാതാകുന്നതിനും ജൂനിയര്‍ അധ്യാപകരുടെ പ്രമോഷന്‍ തടസപ്പെടുന്നതിനും ഇടയാക്കും. പുതിയനിര്‍ദേശം അടിസ്ഥാനമാക്കി ഓരോ സ്‌കൂളിലും ആവശ്യമായിവരുന്ന തസ്തിക കണക്കാക്കി വീണ്ടും നിര്‍ദേശം സമര്‍പ്പിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം. മുന്‍ സര്‍ക്കാറിന്റെ അവസാന കാലത്ത് അനുമതി നല്‍കിയ സ്‌കൂളുകളിലെയും ബാച്ചുകളിലെയുമാണ് ഈ തസ്തികകളിലേറെയും. 2002-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് നിലവില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപക തസ്തിക സൃഷ്ടിച്ചുവരുന്നത്. ഈ ഉത്തരവിന് ധനവകുപ്പിന്റെയൊ മന്ത്രിസഭയുടെയൊ, അക്കൗണ്ടന്റ് ജനറലിന്റെയൊ അംഗീകാരമില്ല. മൂന്ന് പീരിയഡിന് വരെ ഒരു ജൂനിയര്‍ അധ്യാപകനെ നിയമിക്കാമെന്നത് വലിയ സാമ്പത്തികബാധ്യതയ്ക്ക് കാരണമാകുന്നെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി.
ഹയര്‍ സെക്കന്‍ഡറിയില്‍ ഒരു പീരിയഡ് 45 മിനിറ്റായിരുന്നത് ഇടയ്ക്ക് 40 മിനിറ്റാക്കിയിരുന്നു. ഒരു പീരിയഡ് എത്ര മിനിറ്റാണെന്നത് കൃത്യമായി നിര്‍വചിച്ചിരുന്നില്ല. പീരിയഡുകളുടെ എണ്ണംകൂട്ടി കൂടുതല്‍ തസ്തിക സൃഷ്ടിക്കപ്പെടാമെന്നും ധനവകുപ്പ് ആശങ്കപ്പെടുന്നു. നിലവില്‍ ഒരു ജൂനിയര്‍ അധ്യാപകന് 37500 രൂപയും സീനിയര്‍ അധ്യാപകന് 45000 രൂപയുമാണ് തുടക്കശമ്പളം. ധനവകുപ്പിന്റെ നിര്‍ദേശത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തി. ഹയര്‍ സെക്കന്‍ഡറിയെ അക്കാദമികമായി തകര്‍ക്കുമെന്ന് എ.എച്ച്.എസ്.ടി.എ. കുറ്റപ്പെടുത്തി.
ആഴ്ചയില്‍ ഏഴു പീരിയഡ് മാത്രമുള്ള ഇടങ്ങളില്‍ താത്കാലിക(ഗസ്റ്റ്) അധ്യാപകനെയേ അനുവദിക്കൂ. എട്ട് മുതല്‍ 14 വരെ പീരിയഡിന് ഒരു ജൂനിയര്‍ അധ്യാപകനെയും 15 മുതല്‍ 31 വരെ പീരിയഡിന് ഒരു നിലവില്‍ 15 മുതല്‍ 24 വരെ പീരിയഡുകള്‍ക്ക് ഒരു സീനിയര്‍ അധ്യാപകനെ നിയമിക്കാമായിരുന്നു. അടുത്ത മൂന്ന് പീരിയഡിന് ഒരു ജൂനിയര്‍ അധ്യാപകതസ്തികയും നല്‍കിയിരുന്നു.
എന്നാല്‍ അടുത്ത വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 23 വരെ നടക്കും. എട്ടിനു മലയാളം ഒന്നാം പേപ്പര്‍. ഒന്‍പതിനു രണ്ടാം പേപ്പര്‍. 10ന് ഇംഗ്ലീഷ്, 14നു ഹിന്ദി. 16നു സോഷ്യല്‍ സയന്‍സ്, 20നു കണക്ക്, 21നു ഫിസിക്‌സ്, 22ന് കെമിസ്ട്രി, 23ന് ബയോളജി എന്നിങ്ങനെ നടക്കുമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha


























