ഈ ജയരാജനെ എത്രപേര്‍ക്കറിയാം കോണ്‍ഗ്രസുകാരന്റെ കുറിപ്പ് വൈറലാകുന്നു

പലര്‍ക്കും ജീവിതത്തില്‍ മറ്റുചിലര്‍ അറിയാത്ത വേറിട്ട മുഖങ്ങള്‍ ഉണ്ടായിരിക്കും. രാഷ്ട്രീയം എന്തുമാകട്ടെ അനാഥ ബാല്യങ്ങളോട് തികഞ്ഞ മനുഷത്വം കാണിക്കുന്ന ജയരാജന്റെ ഈ മുഖം അധികമാര്‍ക്കും അറിയില്ല. സ്വന്തം പണം മുടക്കി 57ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്തുന്ന ഇപി ജയരാജന്‍ എന്ന മനുഷ്യസ്‌നേഹിയെ എത്ര പേര്‍ക്കറിയാം. ചോദ്യം ഒരു കോണ്‍ഗ്രസുകാരന്റേതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് ഷഫീര്‍ ബി ആര്‍ എന്നയാളാണ് ജയരാജന്റെ മറ്റാര്‍ക്കും അറിയാത്ത മുഖം നവ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
സ്വന്തം പണം മുടക്കി അനാഥാലയം നടത്തുന്ന ജയരാജന്‍ മാസത്തിലൊരിക്കല്‍ ആ കുട്ടികള്‍ക്ക് മധുരമിഠായിയുമായി എത്തി അവരെ ഓരോരുത്തരേയും അടുത്ത് വിളിച്ചു അവരെ അച്ഛനെ പോലെ ലാളിക്കാറുണ്ടെന്നും അവരോടൊപ്പം മാത്രം ഓണവും ക്രിസ്മസും ആഘോഷിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് ജയരാജന്‍ ആണെന്നും ഷഫീര്‍ പറയുന്നു.
പണ്ട് വധശ്രമത്തിനിടെ തലയില്‍ കുടുങ്ങിയ വെടിയുണ്ടയുടെ പ്രശ്‌നങ്ങള്‍ മൂലം ഉറക്കത്തില്‍ ശ്വാസം നിലയ്ക്കും. അതിനാല്‍ കൃത്രിമ ശ്വാസോച്ഛ്വാസത്തിലാണ് ജയരാജന്റെ ഉറക്കം. അങ്ങനെയുള്ള ജയരാജന്‍ തന്റെ ട്രാക്ക് റിക്കോര്‍ഡ് മറന്ന് വെറുമൊരു കുടുംബസ്‌നേഹിയായി താഴ്ന്നതു കൊണ്ടാണ് വിമര്‍ശന ശരങ്ങളേറ്റ് പുറത്ത് പോകേണ്ടി വന്നതെന്നും ഷഫീര്‍ കുറിയ്ക്കുന്നു
ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണ് പാര്‍ട്ടിയുടേതല്ല എന്ന് പറഞ്ഞാണ് ഷഫീര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഷഫീറിന്റെ കുറിപ്പ് നവ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാമ്. അതേ സമയം ഇതിനെ എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയവൈരം മറന്ന് സമൂഹത്തിന് നന്മ ചെയ്യുന്നവരെ അഭിനന്ദിക്കാം അത് ആരായാലും.
https://www.facebook.com/Malayalivartha


























