പി.ഗോപിചന്ദിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ ബാഡ്മിന്റന്‍ അക്കാദമി ആരംഭിക്കുന്നു

കൊച്ചിയില്‍ അക്കാദമി ഒപ്പം മെഡലും തരും ഗോപിചന്ദിന്റെ ഉറപ്പ്.പി.ഗോപിചന്ദിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ ബാഡ്മിന്റന്‍ അക്കാദമി ആരംഭിക്കുന്നു. കേരളത്തിനായി പ്രവര്‍ത്തിക്കാന്‍ തയാറെന്ന് ഗോപിചന്ദ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായി ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് എസ്. മുരളീധരന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഒളിംപിക്‌സ് മുന്നില്‍ക്കണ്ട് കേരളത്തില്‍നിന്നു മികച്ച ദേശീയ താരങ്ങളെ വളര്‍ത്തിയെടുക്കുകയാണു ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.
രാജ്യാന്തര നിലവാരമുള്ള അക്കാദമി കൊച്ചി കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ആരംഭിക്കാനാണ് തീരുമാനം. പി.വി.സിന്ധു, സൈന നെഹ്വാള്‍ തുടങ്ങിയവരുടെ നേട്ടത്തിന് പിന്നിലെ കരുത്ത് പി.ഗോപിചന്ദെന്ന പരിശീലകനും ഹൈദരാബാദിലുള്ള അദ്ദേഹത്തിന്റെ അക്കാദമിയുമാണ്.
2024ലെ ഒളിംപിക്‌സ് ലക്ഷ്യമിട്ട് കേരളത്തില്‍ നിന്ന് നൂറു കുട്ടികളെ കണ്ടെത്തി തുടര്‍ച്ചയായ പരിശീലനം നല്‍കുകയാണു ലക്ഷ്യം. പരിശീലനത്തിനു മേല്‍നോട്ടം നല്‍കാനായി ഗോപിചന്ദുമായുള്ള ആദ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും സംസ്ഥാന അസോസിയേഷന്റെ സെക്രട്ടറിയും മുന്‍താരവും കൂടിയായ മുരളീധരന്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ അനുമതി മാത്രമാണ് ഇനി വേണ്ടത്. തൃശൂരില്‍ നടക്കുന്ന മലയാള മനോരമ ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha


























