ബിസിനസ് പാര്‍ട്ട്ണറുടെ മകനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി റബീയുള്ളയ്ക്ക് സിപിഎം ഇടനില ,കേസ് ഒതുക്കിതീര്‍ത്തു

ബിസിനസ് പാര്‍ട്ട്ണറുടെ മകനെ പതിനാറ് കോടി രൂപ ആവശ്യപ്പെട്ട് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി ഡോ.കെ.ടി. മുഹമ്മദ് റബീയുള്ള കേസ് ഒതുക്കി തീര്‍ത്തു. കളമശേരിയിലെ സിപിഎം നേതാവിന്റെ സഹായത്തോടെയാണ് പ്രശ്‌നം ഒതുക്കി തീര്‍ത്തത്. ദുബായിയില്‍ വച്ചാണ് കേസുമായ ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നത്. ഇതില്‍ സിപിഎം നേതാവിന് ഒരു കോടി രൂപ കിട്ടിയെന്നാണു പുറത്തുവരുന്ന വിവരം.
റബീയുള്ളയുടെ ബിസിനസ് പാര്‍ട്ട്ണറും ഗള്‍ഫിലെ വ്യവസായിയുമായ മലപ്പുറം ഫായിദ ഹൗസില്‍ മുഹമ്മദിന്റെ മകന്‍ ഫിറാസത്തിനെയാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. കാക്കനാട് രാജഗിരി കോളേജിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ് ഫിറാസത്ത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഫിറാസത്തിനെ തട്ടിക്കൊണ്ടു പോയത്. റബീയുള്ളയാണ് സംഭവത്തിനു പിന്നില്‍ എന്നുവെളിപ്പെട്ടതു മുതല്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ശ്രമിച്ചിരുന്നു.
മലപ്പുറം സ്വദേശിയായ റബീയുള്ള തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയത് രാഷ്ട്രീയ പിന്‍ബലത്താലാണ്. ഷിഫ അല്‍ ജസീറ എന്ന ചെറിയ ക്ലിനിക്കില്‍ നിന്നാണ് എല്ലാത്തിന്റെയും ആരംഭം. തുടര്‍ന്ന് സൗദി, കുവൈത്ത്, ബഹ്‌റിന്‍, ഒമാന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളലേക്ക് കൂടി ബിസിനസ് വ്യാപിപ്പിച്ചു. നാസിം ജിദ്ദ മെഡിക്കല്‍ ഗ്രൂപ്പ്, നാസിം അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ്, സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ്, ജസീറ പാലസ് തുടങ്ങിയവ ഈ ബിസിനസ് സാമ്രാജ്യത്തില്‍പ്പെടും. സംസ്ഥാനത്ത് ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാത്ത, രാഷ്ട്രീയ പിന്‍ബലമാണ് റബീയുള്ളയ്ക്കുള്ളത്. ഇദ്ദേഹത്തിന്റെ പണംകൊണ്ട് കൊഴുത്ത രാഷ്ട്രീയ നേതാക്കളും കുറവല്ല.
ഗള്‍ഫിലെ വ്യവസായ സംരംഭവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ബിസിനസ് പങ്കാളിയുടെ മകനെ തട്ടിയെടുത്തത്. മലപ്പുറം ജില്ലക്കാരനായ ഫിയാദ് മുഹമ്മദിന്റെ മകന്‍ ഫിറാസത്തിനെയാണ്. ഇടയ്ക്ക് ഫിയാദുമായി തെറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേസുമായി. മുഹമ്മദ് 16 കോടി രൂപ നല്‍കാനുണ്ടെന്ന് റബീയുള്ള പറയുന്നു. എന്നാല്‍ തനിക്കാണ് പണം കിട്ടാനുള്ളതെന്ന് മുഹമ്മദും പറയുന്നു. തര്‍ക്കം പരിഹരിക്കാന്‍ രാഷ്ട്രീയ നേതൃത്വം ഇടപെട്ടെങ്കിലും പരിഹാരമായില്ല. ഇതേത്തുടര്‍ന്നാണ് ഫിറാസത്തിനെ റാഞ്ചിയത്.കേസ് ആദ്യം അന്വേഷിച്ച ഇന്‍ഫോപാര്‍ക്ക് എസ്‌ഐ പ്രദീപ്, റബീയുള്ളയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചു പേരെ പിടിച്ചു. മാര്‍ച്ച് 23നാണ് സംഭവം. ഈ സമയം റബീയുള്ള വിദേശത്തായിരുന്നു. ഉന്നത രാഷ്ട്രീയ ഇടപെടല്‍ കേസ് അന്വേഷണം അട്ടിമറിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് അന്വേഷണ ചുമതല പ്രദീപില്‍ നിന്ന് നീക്കി തൃപ്പൂണിത്തുറ സിഐ ഇ. ഷൈജുവിനെ ഏല്‍പ്പിച്ചു. ഇന്‍ഫോപാര്‍ക്ക് സിഐ സാജന്‍ സേവ്യറിനായിരുന്നു, ആദ്യ ചുമതല. ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരെയും അറസ്റ്റു ചെയ്തു. റബീയുള്ളയെ സംരക്ഷിച്ചു. റബീയുള്ളയും ക്വട്ടേഷന്‍ സംഘവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം റബീയുള്ളക്ക് തുണയായി. സിഐ രാധാമണിക്കാണ് ഇപ്പോള്‍ കേസ് അന്വേഷണം കൈമാറിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























