രാജിയല്ല, ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കനത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് പുറത്താക്കുകയാണ് വേണ്ടതെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.
ആരോപണവിധേയനായ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കോഴിയെ വളര്‍ത്താന്‍ കുറക്കനെ ഏല്‍പ്പിക്കുന്നതിനു തുല്യം. വിജിലന്‍സ് ഡയറക്ടര്‍ സിപിഎം കൂട്ടിലടച്ച തത്തയാണ്.സി.പി.എം കൂട്ടിലടച്ച തത്തക്ക് അവര്‍ പറയുന്നവര്‍ക്കെതിരെ മാത്രമെ മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡും കൊത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജേക്കബ് തോമസിന് മനസിലായി തുടങ്ങി. തുറമുഖ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പിക്കുന്നതിന് തുല്യമാണെന്നും മുഖപ്രസംഗം പറയുന്നു.
ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കും കെ. ബാബുവിനും എതിരെ കേസെടുക്കാന്‍ കാണിച്ച ഉത്സാഹം ഇ.പി. ജയരാജന്റെ കാര്യത്തില്‍ കാണിച്ചാല്‍ കസേര തെറിക്കുമെന്ന് ജേക്കബ് തോമസ് ഭയപ്പെടുന്നു. ബന്ധുനിയമന വിവാദം മുഖ്യമന്ത്രിയിലേക്ക് തിരിയാന്‍ സി.പി.എം അനുവദിക്കില്ല. ഇത് തന്റെ പ്രതിച്ഛായക്ക് പ്രഹരമേല്‍പ്പിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഭയക്കുന്നതായും മുഖ്യപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























