തത്തക്ക് സ്വതന്ത്രമായി പാറിപ്പറന്ന് ഇരകളെ പൊക്കാം: തത്തക്ക് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പച്ചക്കൊടി: മുന്നോട്ടെന്ന സൂചന നല്‍കി ജേക്കബ് തോമസും

ജേക്കബ് തോമസ് മാറുമെന്ന് കരുതി സന്തോഷിച്ചവരുടെ ചിരിമാഞ്ഞു. ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒഴിവാക്കില്ല. ജേക്കബ് തോമസ് ഒഴിയാനും സാധ്യതയില്ല. തത്തയെ പൂര്‍ണമായും സ്വതന്ത്രമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇനി തത്ത പറന്നു നടന്ന് കള്ളന്‍മാരുടെ മൊട്ടതലകളില്‍ കാഷ്ഠിക്കുന്ന രസകരമായ കളി കാണാം. കെ എം എബ്രഹാമിനെ തൊട്ടതോടെയാണ് തത്തയുടെ കളി പാളിയത്. അതിനിടെ ജയരാജനെയും പിടിച്ചു. ജയരാജനെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. കാരണം അദ്ദേഹം ഒരു രൂപയുടെ അഴിമതിയും നടത്തിയിട്ടില്ല. ചില നിയമനങ്ങള്‍ നടത്തിയെങ്കിലും കൈയോടെ പിടികൂടിയതിനാല്‍ അതൊന്നും ക്ലിക്കായില്ല.
മുതിര്‍ന്ന ഉദ്യോഗസ്ഥരൊക്കെ തത്തയുടെ ചുണ്ടില്‍ കൊത്തി കഴിഞ്ഞു. ടോം ജോസിന്റെ പേരില്‍ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. മറ്റ് പല ഐഎഎസുകാരും സംശയത്തിന്റെ നിഴലിലാണ്. പലര്‍ക്കെതിരെയും ജേക്കബ് തോമസിന്റെ കൈയ്യില്‍ തെളിവുണ്ട്. പല രാഷ്ട്രീയ നേതാക്കളും ജേക്കബ് തോമസിന്റെ കൈകളില്‍ കിടന്ന് പിടയുകയാണ്. ജേക്കബ് തോമസിനെ ഒഴിവാക്കിയാല്‍ പിണറായി സര്‍ക്കാരിന്റെ ഇമേജിനെ അത് ദോഷകരമായി ബാധിക്കും. അഴിമതിക്കെതിരായ നിലപാടുകളാണ് കേരളം വച്ചു പുലര്‍ത്തുന്നത്. മാധ്യമങ്ങള്‍ പറയുന്നത് ജനങ്ങളുടെ ശബ്ദമാണ്. അതിനാല്‍ മാധ്യമങ്ങള്‍ക്കും ജേക്കബ് തോമസിനെതിരെ നിലപാടെടുക്കാന്‍ കഴിയുന്നില്ല. ദിനപത്രങ്ങളുടെ കാര്യവും വ്യത്യസ്തവുമല്ല
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി തുടരുകയാണെങ്കില്‍ അതി ശക്തമായ നിലപാടുകളായിരിക്കും അദ്ദേഹം സ്വീകരിക്കുക. അഴിമതിക്കെതിരായ കുരിശു യുദ്ധമായിരിക്കും പിന്നീട് കേരളം കാണാന്‍ പോവുക. പൂര്‍ണസ്വാതന്ത്ര്യം എന്ന തന്റെ നിലപാടില്‍ സര്‍ക്കാരിനെ എത്തിക്കാനുള്ള സമ്മര്‍ദ്ദമായിരുന്നു കഴിഞ്ഞ മണിക്കൂറില്‍ കേരളം കണ്ടത്. പിണറായി സര്‍ക്കാരിന്റെ ഇമേജ് ഉയര്‍ത്തിയത് ജേക്കബ് തോമസാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തെ ഒഴിവാക്കിയാല്‍ സര്‍ക്കാരിന്റെ കൈ പൊള്ളും. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഒഴിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു നല്‍കിയ കത്ത് സജീവ ചര്‍ച്ചയാകുന്നതിനിടെ കര്‍മനിരതനായി ജേക്കബ് തോമസ് രംഗത്ത് എത്തി. ആക്കുളത്ത് വിജിലന്‍സ് സംഘത്തോടൊപ്പം അദ്ദേഹം പരിശോധനയ്‌ക്കെത്തി. പഴയ ജോലി തുടരുന്നുവെന്നായിരുന്നു ഇതു സംബന്ധിച്ചു മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു ജേക്കബ് തോമസ് നല്‍കിയ മറുപടി.
വിജിലന്‍സ് ഡയറക്ടറായി തുടരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ജേക്കബ് തോമസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധനയുമായി ജേക്കബ് തോമസ് രംഗത്ത് വന്നത്. താന്‍ പഴയ ജോലി തുടരുകയാണെന്നും കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. നേരത്തെ ജേക്കബ് തോമസ് അവധിയില്‍ പ്രവേശിക്കുമെന്ന് സൂചനയുണ്ടായിരുന്നു. അതിനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രിയുടെ പിന്തുണ തനിക്കുണ്ടെന്ന് വിശദീകരിക്കാന്‍ കൂടിയാണ് ഇന്ന് റെയ്ഡുമായി ജേക്കബ് തോമസ് പുറത്ത് എത്തിയതെന്നാണ് സൂചന.
പിന്നോട്ട് തള്ളിയില്ലെങ്കില്‍ മുന്നോട്ട് തന്നെ എന്നതാണ് വൈകിട്ടത്തെ അദ്ദേഹത്തിന്റെ നിലപാട് അപ്പോള്‍ പ്രശ്‌നങ്ങള്‍ ഏകദേശം അവസാനിച്ചു എന്നാശ്വസിക്കാം. ഒളിഞ്ഞിരുന്ന് ആരോപണം ഉന്നയിക്കുന്നവര്‍ ആരാണെന്ന് അറിയില്ല. ഇവര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു. വിജിലന്‍സിനെ ശക്തിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറണമെന്ന നിലപാടില്‍ നിന്ന് പിന്നോക്കം പോകുന്നതിന്റെ സൂചനകള്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയത്. കത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുമായും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കുറച്ച് കാലമെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുമെന്ന സൂചനകളാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കുന്നത്. രാവിലെ മുതല്‍ സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടന്ന തിരിക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ജേക്കബ് തോമസുമായി ഫോണില്‍ സംസാരിച്ച് തുടരണമെന്ന ആവശ്യം അറിയിച്ചത്.
ഇപി ജയരാജന്‍ കേസില്‍ അന്വേഷണം നടക്കുന്ന സമയത്ത് വിജിലന്‍സ് ഡയറക്ടര്‍ സ്വയം പിന്മാറുന്നത് സര്‍ക്കാരിനെക്കുറിച്ചുള്ള തെറ്റായ ധാരണ ഉണ്ടാക്കുമെന്ന കാര്യം നളിനി നെറ്റോയും സൂചിപ്പിച്ചു. ഒപ്പം മറ്റൊരാളെ പെട്ടന്ന് വിജിലന്‍സ് തലപ്പത്ത് കണ്ടെത്തേണ്ട ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി. ഇതോടെ കുറച്ച് കാലത്തേക്കെങ്കിലും തുടരണമെന്ന ആവശ്യം ജേക്കബ് തോമസ് അംഗീകരിച്ചതായാണ് വിവരം. ചില ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജേക്കബ് തോമസ് ഉന്നയിച്ച പരാതികളില്‍ പരിഹാരം കാണുമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























