കൊല്ലം കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്കേറ്റു, പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

കൊല്ലം ജോനകപ്പുറം കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കടപ്പുറത്തെ ലേല സ്ഥലത്ത് തമിഴ്‌നാട്ടിലെ യന്ത്രവത്കൃത വള്ളങ്ങള്‍ മത്സ്യമിറക്കി ലേലം ചെയ്യുന്നതിനെ ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം.
ജോനകം കടപ്പുറത്ത് തമിഴ്‌നാട്ടിലെ വള്ളങ്ങളില്‍ നിന്നിറക്കിയ മത്സ്യങ്ങള്‍ ലേലം ചെയ്യുന്നതിനോട് ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.
തുടര്‍ന്ന് യന്ത്രവത്കൃത വള്ളങ്ങള്‍ ജോനകപ്പുറം ലേല കേന്ദ്രത്തില്‍ മത്സ്യം ഇറക്കി ലേലം ചെയ്യുന്നത് തദ്ദേശീയ മത്സ്യത്തൊഴിലാളികള്‍ തടയുകയും ചെയ്തു.
ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും തുടങ്ങി. എന്നാല്‍ പൊലിസ് സഹായത്തോടെ ലേലം തുടരാന്‍ ശ്രമിച്ചെങ്കിലും തദ്ദേശീയ തൊഴിലാളികള്‍ ഇതിനെ എതിര്‍ത്തു. ഇതോടെ തമിഴ്‌നാട് വള്ളങ്ങള്‍ക്ക് അനുകൂലമായി ഒരുവിഭാഗം ലേലക്കാരും തൊഴിലാളികളും രംഗത്തെത്തി. തുടര്‍ന്ന് തര്‍ക്കം വലിയ സംഘര്‍ത്തിലേക്ക് എത്തുകയായിരുന്നു. സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.
ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 30 ഓളം വീടുകളും വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ന്നു. ഇരുവിഭാഗവും പിരിഞ്ഞു പോകാതെ വന്നതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
തങ്കശ്ശേരി മുതല്‍ പോര്‍ട്ട് കൊല്ലം വരെയാണ് നിരോധനാജ്ഞ. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
സംഘര്‍ഷത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സതിഷ് ബിനോ, എ.സി.പി റെക്‌സ് ബോബി ആര്‍വിന്‍ അടക്കമുള്ള പൊലീസുകാര്‍ക്കും പരുക്കേറ്റു.
https://www.facebook.com/Malayalivartha
























