മാസം 2 കോടി വീതം മുടിച്ച് 20 മാസം കൊണ്ട് ആകെ സംഭവിച്ചത് സരിതയുടെ ഇക്കിളിക്കഥകള്‍ കേട്ടത് മാത്രം ! 40 കോടി തുലച്ച സോളാര്‍ കമ്മീഷന്‍ ചോദ്യചിഹ്ന്‌നമാകുന്നു

രാഷ്ട്രീയക്കാരില്‍ നല്ലൊരു ശതമാനവും സര്‍ക്കാര്‍ മുതലിനെ പലയിടത്തും കൊള്ളയടിക്കുകയും അതിന് ഒത്താശചെയ്യുകയും ചെയ്തശേഷം പൊടിയിടും തട്ടി പോകുന്നവരാണ്. എന്നാല്‍ അതുമാത്രമോ അതിനെക്കുറിച്ച് വീണ്ടും നടത്തുന്ന അന്വേഷണ പരീക്ഷണങ്ങളാണ് അതിലും ഭീകരം. പ്രതിമാസം ഏകദേശം രണ്ടുകോടി രൂപ വീതം ചിലവഴിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് ബാധ്യതയാകുന്നു. 6 മാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാധ്യസ്ഥമായിരുന്ന കമ്മീഷന്റെ പ്രവര്‍ത്തനം 20 മാസം പിന്നിട്ടിട്ടും തെളിവുമില്ല റിപ്പോര്‍ട്ടുമില്ലെന്ന അവസ്ഥയില്‍ പ്രതിസന്ധിയിലായി കിടക്കുകയാണ്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചില ജീവനക്കാരെയും ആരോപണ വിധേയരാക്കുന്ന സാഹചര്യത്തിലാണ് സോളാര്‍ വിവാദം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുന്നത്. ജസ്റ്റിസ് ശിവരാജനായിരുന്നു കമ്മീഷന്‍. കമ്മീഷന് ഓഫീസും ജീവനക്കാരെയും വാഹനവും അനുവദിച്ചു. 6 മാസമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലാവധി നിശ്ചയിച്ചത്.
കമ്മീഷന്‍ തെളിവെടുപ്പെന്ന പേരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് തട്ടിപ്പ് കേസിലെ നായിക സരിത എസ് നായര്‍ കമ്മീഷന് നല്‍കിയ 'മൊഴികള്‍' ഇക്കിളിക്കഥകളായി മലയാളം ചാനലുകളിലും മാധ്യമങ്ങളിലും ആഘോഷിച്ചിരുന്നു.
സോളാര്‍ തട്ടിപ്പിന്റെ പേരില്‍ സര്‍ക്കാരിന് ധനനഷ്ടം സംഭവിച്ചിട്ടുണ്ടോ സര്‍ക്കാരില്‍ നിന്നും ആരെങ്കിലും തട്ടിപ്പില്‍ പങ്കാളികളായിരുന്നോ എന്നതൊക്കെയായിരുന്നു കമ്മീഷന്റെ അന്വേഷണ പരിധിയിലെ വിഷയങ്ങളെങ്കിലും ഒടുവില്‍ തെളിവെടുപ്പ് തുടങ്ങിയപ്പോള്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സരിതയുടെ ലൈംഗികതയുമായി ബന്ധപ്പെട്ട തലങ്ങിലുള്ള മൊഴികളും ചര്‍ച്ചകളുമായി മാറുകയായിരുന്നു.
സരിതയെ ആരൊക്കെ പീഡിപ്പിച്ചു, എങ്ങനെയൊക്കെ പീഡിപ്പിച്ചു എന്നതിലേക്കായി ചര്‍ച്ച വഴിമാറി. ഇതിനിടെ 14 മണിക്കൂര്‍ നേരം സംസ്ഥാന മുഖ്യമന്ത്രിയെ വിസ്തരിച്ചതിനും കമ്മീഷന്‍ സാക്ഷിയായി. ബിജു രാധാകൃഷ്ണന്‍ തന്റെ മുന്‍ ഭാര്യ സരിതയും മറ്റ് ചില ആളുകളുമായുള്ള ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് കമ്മീഷന് മൊഴി നല്‍കിയതിനെ തുടര്‍ന്നുണ്ടായ നാടകീയ രംഗങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചു.
മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള രംഗങ്ങള്‍ എന്നായിരുന്നു മൊഴി. ഒടുവില്‍ സരിതയുടെ അശ്ലീല സി ഡി തേടി കമ്മീഷന്റെ പോലീസ് ബിജു രാധാകൃഷ്ണനെയുമായി കോയമ്പത്തൂരിലെക്ക് നടത്തിയ യാത്രയും അതിനെ കവലകള്‍ തോറും ലൈവ് സംപ്രേക്ഷണം നല്‍കി മലയാളം ചാനലുകള്‍ അനുഗമിച്ചതും വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒടുവില്‍ പോലീസും മാധ്യമപ്പടയും പരിവാരങ്ങളുമായി കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ കിട്ടിയത് സോളാര്‍ പാനലുകള്‍ സംബന്ധിച്ച ഡെമോ കാണിക്കുന്നതിനുള്ള ഒന്നര ഡസന്‍ സി ഡികളും ചില പെന്‍ഡ്രൈവുകളും ബിജു രാധാകൃഷ്ണന്റെ രണ്ടു ജോഡി ഷര്‍ട്ടും പാന്റ്‌സും അത്രയും അടിവസ്ത്രങ്ങളുമായിരുന്നു.
ഇവ്വിധം അപഹാസ്യമായ നിലയിലേക്ക് കമ്മീഷന്‍ പ്രവര്‍ത്തനം വഴിമാറിയിട്ടും കഴിഞ്ഞ സര്‍ക്കാര്‍ കമ്മീഷന് കാലാവധി നീട്ടിക്കൊടുത്തു. എന്നാല്‍ അന്നത്തെ പ്രതിപക്ഷമായിരുന്നു ഇപ്പോഴത്തെ ഭരണ കക്ഷിയും ഇക്കാര്യത്തില്‍ വെട്ടിലാണ്. അവര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു കമ്മീഷനെ നിയോഗിച്ചത്. പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചതും അന്നത്തെ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ്.
എന്നാല്‍ 20 മാസം പിന്നിട്ടിട്ടും തെളിവില്ലാതെ കമ്മീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്നാല്‍ അത് പുതിയ സര്‍ക്കാരിന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. തെളിവില്ലാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും അത് യു ഡി എഫ് മുതലെടുക്കും. ഒന്നും ചെയ്യാതെ കമ്മീഷന്‍ തുടാരാനനുവദിച്ചാല്‍ ഖജനാവ് ചോരുകയും നികുതിപ്പണം നഷ്ടമാവുകയും ചെയ്യും.
അതിനാല്‍ തന്നെ സോളാര്‍ കമ്മീഷന്‍ ഇപ്പോള്‍ സര്‍ക്കാരിന് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്.
മാസം 2 കോടി വീതം മുടിച്ച് 20 മാസം കൊണ്ട് ആകെ സംഭവിച്ചത് സരിതയുടെ ഇക്കിളിക്കഥകള്‍ കേട്ടത് മാത്രം ! 40 കോടി തുലച്ച സോളാര്‍ കമ്മീഷന്‍ ഒന്നിനും വയ്യാത്ത അവസ്ഥയിലും.
പ്രതിമാസം ഏകദേശം രണ്ടുകോടി രൂപ വീതം ചിലവഴിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് ബാധ്യതയാകുന്നു. 6 മാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാധ്യസ്ഥമായിരുന്ന കമ്മീഷന്റെ പ്രവര്‍ത്തനം 20 മാസം പിന്നിട്ടിട്ടും തെളിവുമില്ല റിപ്പോര്‍ട്ടുമില്ലെന്ന അവസ്ഥയില്‍ പ്രതിസന്ധിയിലായി കിടക്കുകയാണ്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചില ജീവനക്കാരെയും ആരോപണ വിധേയരാക്കുന്ന സാഹചര്യത്തിലാണ് സോളാര്‍ വിവാദം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുന്നത്. ജസ്റ്റിസ് ശിവരാജനായിരുന്നു കമ്മീഷന്‍. കമ്മീഷന് ഓഫീസും ജീവനക്കാരെയും വാഹനവും അനുവദിച്ചു. 6 മാസമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലാവധി നിശ്ചയിച്ചത്. ഇനിയും പൊതുജനത്തിന്റെ കാശ് പുട്ടടിക്കാതെ ഇതിനൊരറുതി വരുത്തേണ്ടത് അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha
























