മണ്ഡല മകരവിളക്കു കാലത്ത് പമ്പയിലും സന്നിധാനത്തും പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു

മണ്ഡല മകര വിളക്ക് കാലത്ത് പമ്പയിലും സന്നിധാനത്തും പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല തീര്‍ഥാടന കാലത്ത് പ്ലാസ്റ്റിക് നിരോധനം മുന്‍പും നടപ്പിലാക്കിയിരുന്നുവെങ്കിലും ഇത്തവണ ഇത് കൂടുതല്‍ കര്‍ശനമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ഇതിന്റെ ഭാഗമായി ഇക്കാര്യത്തില്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് അതത് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സന്നിധാനത്തേയ്ക്ക് പ്ലാസ്റ്റിക്ക് കൊണ്ടു വരാതിരിക്കാനുള്ള എല്ലാ നടപടികളു സര്‍ക്കാര്‍ സ്വീകരിക്കും. പേട്ടതുള്ളലിന് ഭക്തര്‍ ഉപയോഗിക്കുന്ന രാസ സിന്ദൂരത്തിന്റെ ഉപയോഗം നിയന്ത്രിക്കും.
തീര്‍ഥാടന കാലത്ത് 10 ശതമാനം സര്‍വ്വീസ് വര്‍ധിപ്പിക്കുമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. കൂടുതല്‍ കുടിവെള്ള ലദ്യത ഉറപ്പു വരുത്താന്‍ നടപടി സ്വീകരിച്ചതായി ജല അതോറിറ്റിയും വ്യക്തമാക്കി.
എരുമേലി ടൗണിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ പറിഹരിക്കാന്‍ നടപടി സ്വീകരിക്കാനും വിവിധ വകുപ്പുകളെ മന്ത്രി ചുമതലപ്പെടുത്തി.തീര്‍ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി ഉന്നത ഉദ്യോഗസ്ഥതല യോഗം വിളിക്കാനും തീരുമാനമായി. ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണനും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
https://www.facebook.com/Malayalivartha
























