തന്റെ ഫോണും ഇമെയിലും ചോര്‍ത്തുന്നതായി ജേക്കബ് തോമസ്

തനിക്ക് വരുന്ന ഔദ്യോഗിക ഇമെയിലുകളും ഫോണ്‍ കോളുകളും ചോര്‍ത്തുന്നതായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇമെയില്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ചോര്‍ത്തിയതായും കാണിച്ച് ജേക്കബ് തോമസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി.
മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലെ ഉന്നതരായ പലരുടെയും കേസുകള്‍ അന്വേഷിക്കുന്ന വകുപ്പിന്റെ മേധാവിയെന്ന നിലക്ക് തന്റെ ഫോണും ഇമെയിലും ചോര്‍ത്തുന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു.
നിലവിലുള്ള ചട്ടമനുസരിച്ച് ഡിജിപിയുടെ അനുമതിയോടെ ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന് ഒരാഴ്ച്ചവരെ ആരുടെയും ഫോണ്‍ ചോര്‍ത്താനുള്ള അനുമതിയുണ്ട്. ഈ ചട്ടം പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു
https://www.facebook.com/Malayalivartha
























