ചക്കരമുത്തല്ല തട്ടിപ്പ് മുത്ത്..ചക്കരമുത്തുകാരന് ഇനി 11 വര്‍ഷം തടവറയില്‍ കഴിയാം

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചശേഷം 35 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ തട്ടിപ്പുവീരന് 11 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി രാജാക്കാട് ചക്കരമുത്ത് കുരുവിക്കാട്ടില്‍ കെ.കെ. മധു (42)വിനാണ് തൃശ്ശൂര്‍ രണ്ടാം അഡീഷണല്‍ അസി. സെഷന്‍സ് ജഡ്ജ് ടി.പി. അനില്‍ ശിക്ഷ വിധിച്ചത്. മാള സ്വദേശിയായ 35കാരിയെയാണ് ഇയാള്‍ കബളിപ്പിച്ച് മുങ്ങിയത്.
രണ്ടാം വിവാഹത്തിനായി പത്രപ്പരസ്യം നല്‍കിയ യുവതിയെയാണ് മധു കബളിപ്പിച്ചത്. വിവാഹം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് ഇയാള്‍ യുവതിയുമായി അടുത്തു. ഉയര്‍ന്ന ജോലിയുള്ള ആളാണെന്ന് യുവതിയെ ധരിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം വിവാഹം ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു. ഫോണിലൂടെ യുവതിയുമായി കൂടുതല്‍ അടുത്ത ഇയാള്‍ ഗുരുവായൂര്‍ അമ്പലത്തില്‍ താലികെട്ട് നടത്താമെന്നും ആഭരണങ്ങളുമായി ചാലക്കുടിയില്‍ എത്താനും ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം യുവതി എത്തിയപ്പോള്‍ പീഡനം നടത്തി സ്വര്‍ണ്ണാഭരണങ്ങളുമായി ഇയര്‍ മുങ്ങുകയായിരുന്നു.
2012 ജനവരി 11നാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടിയില്‍നിന്ന് ഗുരുവായൂരിലെത്തിയ ഇവര്‍ സ്വകാര്യ ലോഡ്ജില്‍ താമസിച്ചു. ഇവിടെവച്ച് യുവതിയുടെ സമ്മതമില്ലാതെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. പിറ്റേന്ന് താലികെട്ടാന്‍ പോകാമെന്ന് പറഞ്ഞ് യുവതിയെ കുളിക്കാന്‍ കയറ്റിവിട്ട പ്രതി 35 പവന്‍ ആഭരണങ്ങളുമായി മുങ്ങി. ഇയാളെ കാണാതെ യുവതി ആലുവ വനിതാ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. കേസ് പിന്നീട് ഗുരുവായൂര്‍ പൊലീസിനു കൈമാറി.
ലോഡ്ജിലെ രജിസ്റ്ററില്‍ സജീവ് എന്നാണ് പ്രതി പേരെഴുതിയിരുന്നത്. എന്നാല്‍ ഇയാളുടെ തിരിച്ചറിയല്‍ രേഖ യുവതി ലോഡ്ജില്‍വച്ചു കണ്ടിരുന്നു. ഇതു പൊലീസിനെ അറിയിച്ചു. 2012 ഫെബ്രുവരി 15ന് ഇയാളെ പുനലൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. കോതമംഗലം, തൊടുപുഴ, രാജാക്കാട്, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്ന് ആഭരണങ്ങള്‍ ഗുരുവായൂര്‍ സിഐ കെ.ജി. സുരേഷ് കണ്ടെടുത്തു. വാദം പൂര്‍ത്തിയായി കഴിഞ്ഞമാസം ആറിന് വിധിപറയാന്‍ വച്ചിരിക്കെ പ്രതി ഒളിവില്‍ പോയി. പിന്നീട് സുല്‍ത്താന്‍ ബത്തേരിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, അഡ്വ.ബബില്‍ രമേഷ് എന്നിവര്‍ ഹാജരായി. പിഴസംഖ്യയില്‍ ഒരുലക്ഷം രൂപ പരാതിക്കാരിക്കു നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























