ജയരാജനെ മനപൂര്‍വ്വം വേട്ടയാടുന്നതോ: ജയരാജന്റെ കത്തില്‍ തൂങ്ങി സിപിഎം സിപിഐ കൊമ്പുകോര്‍ക്കല്‍

വനം മന്ത്രി കെ രാജുവിന് രഹസ്യമായി നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ വീണ്ടും ഉടക്കുന്നു. ജയരാജന്‍ നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുക വഴി സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കം വരുത്തി എന്നാണ് ആരോപണം. നേരത്തെ മുതല്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം തുടരുകയായിരുന്നു. അതിനിടയിലാണ് പുതിയ ആരോപണം ഉണ്ടായിരിക്കുന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലേക്കാണ് തേക്ക് തടി ആവശ്യപ്പെട്ട് ജയരാജന്‍ കത്തെഴുതിയത്. ക്ഷേത്ര പുനരുദ്ധാരണ വേളയില്‍ ഇത്തരം ആവശ്യങ്ങളുമായി ക്ഷേത്രം ഭരണസമിതിക്കാര്‍ മന്ത്രിമാരെ സമീപിക്കാറുണ്ട്. മന്ത്രിമാര്‍ വനം മന്ത്രിക്കാണ് പ്രസ്തുത കത്തുകള്‍ അയക്കാറുള്ളത്. ഇ.പി. ജയരാജന്‍ പറയുന്നതു പോലെ ഇത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്.
സിപിഎമ്മിനുള്ളില്‍ നിന്നും ജയരാജനെതിരെ ചില നീക്കങ്ങള്‍ നടക്കുന്നതിനായി ഔദ്യോഗിക പക്ഷം സംശയിക്കുന്നുണ്ട്. അതിന് സിപിഐയുടെ പിന്തുണ ഉണ്ടെന്നാണ് സിപിഎമ്മിന്റെ സംശയം, പിന്തുണയ്ക്കാന്‍ തങ്ങള്‍ ആദര്‍ശവാദികളാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും സിപിഎം വിശ്വസിക്കുന്നു. ജയരാജന് വിഷയത്തില്‍ ജനയുഗം എഴുതിയ എഡിറ്റോറിയല്‍ സിപിഎം നേതൃത്വത്തെ ചെറുതായിട്ടൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്.
അഞ്ചു വര്‍ഷവും ഒരമ്മ പെറ്റ മക്കളെ പോലെ സിപിഐയും സിപിഎമ്മും കഴിയുമെന്ന് വിശ്വസിക്കാന്‍ സാധിക്കില്ല. സിപിഐ ഉടക്കി പോവുകയാണെങ്കില്‍ അതേ നിമിഷത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൂടെ കൂട്ടാനായിരിക്കും സിപിഎം ശ്രമിക്കുക. കേരള കോണ്‍ഗ്രസിനെ സിപിഎം നിശ്ചിത അകലത്തില്‍ നിര്‍ത്തിയിരിക്കുന്നതിന്റെ രഹസ്യം ഇതാണ്. വനം മന്ത്രി കെ രാജുവിനും കാനം രാജേന്ദ്രനുമെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ് . സിപിഐ ഇത്തരത്തില്‍ പെരുമാറുന്നതിനു പിന്നില്‍ വിഎസ് അച്യുതാനന്ദനും കൈയുണ്ടോ സംശയിക്കുന്നു,. സിപിഐയ്ക്ക് വിഎസ് വിശ്വസ്തനാണ്.
വിഷയത്തില്‍ ജയരാജന്റെ വിശദീകരണം
ക്ഷേത്ര നിര്‍മാണത്തിന് തേക്ക് തടി സൗജന്യമായി ചോദിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രി ഇപി ജയരാജന്‍. ക്ഷേത്രകമ്മിറ്റി നല്‍കിയ കത്ത് വനംമന്ത്രിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്ന് ജയരാജന്‍ വ്യക്തമാക്കി. ഒരുമന്ത്രി എന്ന നിലയിക്ക് ലഭിച്ച നിവേദനം താന്‍ കീറിക്കളയണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.
ഇരിണാവ് ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമല്ലെന്നും അത് ദേവസ്വം ബോര്‍ഡിന്റേതാണെന്നും ജയരാജന്‍ പറഞ്ഞു. ക്ഷേത്രഭാരവാഹികളും വനംമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതായി ജയരാജന്‍ അഭിപ്രായപ്പെട്ടു.
വ്യവസായ മന്ത്രിയായിരിക്കെ ഇരിണാവിലുള്ള ക്ഷേത്ത്രിലെ കൊടിമര നിര്‍മാണത്തിനായി ഇപി ജയരാജന്‍ 1,200 ക്യുബിക് മീറ്റര്‍ തേക്ക്തടി വനംവകുപ്പിനോട് ആവശ്യപ്പെട്ടു എന്നാണ് ആരോപണം. ഇതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.
വനംമന്ത്രി കെ രാജുവിന് മന്ത്രിയെന്ന നിലയില്‍ തന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലൂടെ ജയരാജന്‍ തേക്ക് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആരോപണം. കത്ത് ലഭിച്ചതായി വനം മന്ത്രി കെ രാജു സ്ഥിരീകരിച്ചിട്ടുണ്ട്. ജയരാജന്റെ കത്ത് ലഭിച്ച വനംമന്ത്രി അത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡിഎഫ്ഒ ഇക്കാര്യം പരിശോധിച്ച് കണ്ണവം വനത്തില്‍ ഇത്രയും തേക്ക് ലഭ്യമാണോ എന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചു. എന്നാല്‍ കണ്ണവം, തളിപ്പറമ്പ് വനങ്ങളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്രയും തേക്ക് ലഭ്യമല്ലെന്നും ഭീമമായ തുകയാണ് ഇത്രയും തേക്കിന് വിലവരികയെന്നും ഉണ്ടെങ്കില്‍ത്തന്നെ അങ്ങനെ സൗജന്യമായി നല്‍കാന്‍ ചട്ടമില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് തേക്ക് നല്‍കാനാവില്ലെന്ന് വനം വകുപ്പ് ജയരാജനെ അറിയിച്ചു. ജയരാജനെ വേട്ടയാടുന്നതിനെതിരെ മാതൃഭൂമി ചാനലില്‍ തമ്മിലടി തുങ്ങി
https://www.facebook.com/Malayalivartha
























