സ്മാര്‍ട്ട്‌ഫോണുകള്‍ 'വിഷവാതകം' പുറന്തള്ളുന്നു; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍

എല്ലാ അര്‍ത്ഥത്തിലും മനുഷ്യന്റെ അന്തകനാവുകയാണോ സ്മാര്‍ട്ട് ഫോണ്‍. ആരോഗ്യത്തിനു ഹാനികരമാകുന്ന വിഷവാതകങ്ങള്‍ പുറം തള്ളുന്നത് ഫാക്ടറികളും, ഉപകരണങ്ങളും വാതകങ്ങളും മാത്രമല്ല, സ്മാര്‍ട്ട്‌ഫോണുകളും കൂടിയാണ്. സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ചുള്ള പുതിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്ത് വന്നത്. കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള നൂറിലധികം വിഷവാതകങ്ങളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറംതള്ളുന്നത്. അമേരിക്കയിലെ എന്‍ബിസി ഡിഫന്‍സിലെയും ചൈനയിലെ സിംഗ്ഹുവ സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളാണ് ഇതിനു പിന്നിലുള്ള കാരണം. ഇവയാണ് വിഷവാതകം പുറത്തു വിടുന്നത്. ഇതു മൂലം ചര്‍മത്തിനും കണ്ണുകള്‍ക്കും മാത്രമല്ല, ആന്തരാവയവങ്ങള്‍ക്കും വരെ ദോഷം ചെയ്യുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. ബാറ്ററി അമിതമായി ചൂടാകുമ്പോളാണ് ഇത്തരത്തിലുള്ള വിഷവാതകം പുറം തള്ളുന്നത്. കൂടാതെ ബാറ്ററിയുടെ കാലപ്പഴക്കവും വിഷവാതകത്തിന്റെ തോത് വര്‍ധിപ്പിക്കുതിന്റെ മറ്റൊരു കാരണമാകുന്നു. ഫുള്‍ ചാര്‍ജായ ബാറ്ററിയാണ് പകുതി ചാര്‍ജ് ചെയ്ത ബാറ്ററിയേക്കാള്‍ മാരകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നാം ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലെ ഒട്ടുമിക്ക ബാറ്ററിയും നിര്‍മ്മിച്ചിരിക്കുന്നത് ലിഥിയം അയണ്‍ കൊണ്ടാണ്. എന്നാല്‍ ഇതിലൂടെ ഇത്തരത്തില്‍ വിഷ വാതകം ഉണ്ടാകുന്നു എന്ന കാര്യം ആരും അറിയുന്നില്ല. കോടിക്കണക്കിനു ഉപഭോക്താക്കളാണ് ഇത്തരത്തിലുള്ള ബാറ്ററികളുള്ള ഫോണ്‍ ഉപയോഗിക്കുന്നത്. ബാറ്ററിയുടെ തകരാര്‍ മൂലം ഫോണ്‍ പൊട്ടിത്തെറിച്ചു എന്ന പരാതി വ്യാപകമായതോടെ കഴിഞ്ഞ ഇടയ്ക്കാണ് സാംസങ് ഗ്യാലക്‌സി നോട്ട് 7 ഫോണുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. സ്മാര്‍ട്ട്‌ഫോണിനു പുറമെ ടാബ്ലറ്റ്, ലാപ്‌ടോപ് എന്നീ ഡിവൈസുകളും വിഷവാതകം തള്ളുന്നുണ്ട്.
https://www.facebook.com/Malayalivartha
























