പിഎസ്സി പരീക്ഷാ ചോദ്യപേപ്പറിലെ പിഴവ് ഉദ്യോഗാര്‍ത്ഥികളെ ഞെട്ടിച്ചു, ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രപതിയായ വര്‍ഷമേത്?

പിഎസ്സി പരീക്ഷാ ചോദ്യപേപ്പറിലെ ചോദ്യം കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ആകെ ഞെട്ടിയിരിക്കുകയാണ്. കാരണം ഇത്രയും അറിവുള്ളവരാണല്ലോ ചോദ്യം ഉണ്ടാക്കുന്നതെന്നോര്‍ത്ത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ രാഷ്ട്രപതിയാക്കി പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചോദ്യ പേപ്പര്‍. വെള്ളിയാഴ്ച ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കായി നടത്തിയ പരീക്ഷയിലാണ് പിഴവ് കടന്നുകൂടിയത്.
ചോദ്യ പേപ്പറിലെ എട്ടാമത്തെ ചോദ്യത്തിലായിരുന്നു നെഹ്‌റു രാഷ്ട്രപതിയാക്കിയുള്ള പിഎസ്സിയുടെ ചോദ്യം. ചോദ്യം ഇതായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ രാഷ്ട്രപതി ആയ വര്‍ഷമേത്? ഉത്തരമായി നാല് ഓപ്ഷനുകളും നല്‍കിയിരുന്നു. ഉത്തരത്തിന് ഓപ്ഷനായി നല്‍കിയ വര്‍ഷങ്ങള്‍ ഇങ്ങനെ 1928, 1927, 1929, 1930. അതായത് സ്വാതന്ത്ര്യം
ലഭിക്കുന്നതിനു മുമ്പുതന്നെ നെഹ്‌റു ഇന്ത്യയുടെ രാഷ്ട്രപതിയായെന്നാണ് പിഎസ്സി പറഞ്ഞുവച്ചത്.
എച്ച്എസ്സി നാച്ചുറല്‍ സയന്‍സ് വിഭാഗത്തിലേക്കായിരുന്നു പരീക്ഷ. പരീക്ഷ എഴുതിയവര്‍ ഭീമന്‍ അബദ്ധം നവമാധ്യമങ്ങളിലൂടെ ചോദ്യ പേപ്പര്‍ സഹിതം പുറത്തുവിട്ടതോടെയാണ് പിഎസ്സിയുടെ 'കണ്ടെത്തല്‍' പുറംലോകമറിഞ്ഞത്.
https://www.facebook.com/Malayalivartha
























