Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു

രാജ്യസഭയിലേക്ക് നടന്‍ മമ്മൂട്ടിയെ പരിഗണിക്കാന്‍ സാധ്യത?

26 OCTOBER 2016 07:11 PM IST
മലയാളി വാര്‍ത്ത

രാജ്യസഭയിലേക്ക് അടുത്ത് വരുന്ന ഒഴിവിലേക്ക് നടന്‍ മമ്മൂട്ടിയെ പരിഗണിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.രാജ്യസഭാംഗമാകാന്‍ മമ്മൂട്ടി സമ്മതം മൂളുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം നേതൃത്വവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന മമ്മൂട്ടി സിപിഎം അനുകൂല കൈരളി ചാനലിന്റെ ആരംഭം മുതല്‍ അതിന്റെ ചെയര്‍മാനാണ്.
മുന്‍പ് പലതവണ മമ്മൂട്ടിയെ രാജ്യസഭയിലേക്ക് സിപിഎം നേതൃത്വം പരിഗണിക്കുന്നതായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും മമ്മൂട്ടി അത്തരം പ്രചരണങ്ങള്‍ക്ക് മുഖം കൊടുത്തിരുന്നില്ല. എംപിയായാല്‍ തന്റെ രാഷ്ട്രീയനിലപാട് പരസ്യമാക്കപ്പെടും എന്നതിനാലായിരുന്നുവത്.

എന്നാല്‍ ഇപ്പോള്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമാ രംഗത്ത് സെയ്ഫായ സാഹചര്യത്തില്‍ ഇനി രാജ്യസഭയില്‍ ഒരു കൈ നോക്കാം എന്ന നിലപാടിലാണ് താരമെന്നാണ് സൂചന. തന്റെ അടുത്ത സുഹൃത്തുക്കളുമായി മമ്മൂട്ടി ഇക്കാര്യം പങ്ക് വച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേരളത്തിന് ഒന്‍പത് രാജ്യസഭ സീറ്റുകളാണ് ഉള്ളത്. നിലവില്‍ ഇതില്‍ മൂന്നെണ്ണം കോണ്‍ഗ്രസ്സിനും ലീഗിനും ജെഡിയുവിനും കേരള കോണ്‍ഗ്രസ്സ് എമ്മിനും ഓരോ സീറ്റ് വീതവുമാണ് ഉള്ളത്. മൂന്ന്‌സീറ്റാണ് ഇടതുപക്ഷത്തിനുള്ളത്. യുഡിഎഫിന്റെ കൈവശമുള്ള രണ്ട് സീറ്റിലേക്കും ഇടത്പക്ഷത്തിന്റെ കൈവശമുള്ള ഒരു സീറ്റിലേക്കുമാണ് 2018ല്‍ ഒഴിവ് വരുന്നത്. നിയമസഭയിലെ ഇപ്പോഴത്തെ ഭൂരിപക്ഷം നോക്കിയാല്‍ രണ്ട് പേരെ തിരഞ്ഞെടുത്ത് അയക്കാന്‍ ഇടത്പക്ഷത്തിന് നിഷ്പ്രയാസം കഴിയും.

ഒരുസീറ്റിന് വേണ്ടി സിപിഐ വിലപേശും. സിപിഎമ്മിന് അര്‍ഹതപ്പെട്ട സീറ്റില്‍ മമ്മൂട്ടിയുടെ പേര് അടുത്ത സുഹൃത്ത്കൂടിയായ മുഖ്യമന്ത്രി പിണറായി നിര്‍ദ്ദേശിച്ചാല്‍ അതിന് ബദല്‍പേര് ഉയരാനുള്ള സാധ്യത വിദൂരമാണ്. ലോക്‌സഭയിലും രാജ്യസഭയിലും സിപിഎം അംഗങ്ങളുടെ എണ്ണം പരിമിതമായതിനാല്‍ രാഷ്ട്രീയരംഗത്തുള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിക്ക് മുന്നിലുള്ള സാധ്യത അടയുകയുള്ളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരള ഘടകത്തിന്റെയും മുഖ്യമന്ത്രിയുടെയും നിര്‍ദ്ദേശം നിരാകരിക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് എളുപ്പം കഴിയുകയുമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (7 minutes ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (14 minutes ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (30 minutes ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (37 minutes ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (57 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (1 hour ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (1 hour ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (1 hour ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (2 hours ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (2 hours ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (2 hours ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (2 hours ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (3 hours ago)

Malayali Vartha Recommends